Wednesday , June   19, 2019
Wednesday , June   19, 2019

ശ്രീലങ്കക്ക് പിന്നെയും മഴയുടെ ഇരുട്ടടി

ലണ്ടന്‍ - ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിനും മഴ ഭീഷണി. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ചാറ്റല്‍ മഴ കാരണം ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് കിട്ടി. ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരവും മഴ കാരണം ഒരു പന്ത് പോലുമെറിയാതെ ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ മഴ കാരണം ഉപേക്ഷിക്കുന്ന മൂന്നാമത്തെ കളിയാണ് ഇത്. ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം 7.3 ഓവറിനു ശേഷം ഉപേക്ഷിച്ചിരുന്നു. 
 

Latest News