Sunday , June   16, 2019
Sunday , June   16, 2019

പരിക്കോ പുറത്താക്കിയതോ? അഫ്ഗാന്‍ ടീമില്‍ കലാപം

ലണ്ടന്‍ - ഓപണര്‍ അഹ്മദ് ശഹ്‌സാദിനെ അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്താക്കിയതാണോ പരിക്കു കാരണം ഒഴിവാക്കിയതാണോ? പരിക്ക് കാരണം ഒഴിവാക്കിയതെന്ന് ടീം മാനേജ്‌മെന്റ് വാദിക്കുമ്പോള്‍ തനിക്ക് പരിക്കില്ലെന്നാണ് ശഹ്‌സാദിന്റെ വാദം. കഴിഞ്ഞ ലോകകപ്പിലും ശഹ്‌സാദിനെ പരിക്കിന്റെ പേരില്‍ ഒഴിവാക്കിയിരുന്നു. വിരമിക്കുന്നതിനെക്കുറിച്ച് കുടുംബവുമായി ആലോചിക്കുകയാണെന്ന് ശഹ്‌സാദ് പറഞ്ഞു. 
പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തില്‍ ബാറ്റിംഗിനിടെ പരിക്കേറ്റ് ശഹ്‌സാദ് പിന്മാറിയിരുന്നു. പിന്നീട് ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ കളിച്ചു. രണ്ടിലും പരാജയപ്പെട്ടു. കഴിഞ്ഞ ലോകകപ്പിനു ശേഷം അഫ്ഗാനിസ്ഥാനു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാമനാണ് ശഹ്‌സാദ്.