Sunday , June   16, 2019
Sunday , June   16, 2019

ധവാന് വിരലിന് പരിക്ക്, സ്‌കാന്‍ ഫലം കാത്ത് ടീം

ലണ്ടന്‍ - ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ വിജയത്തില്‍ ഇന്ത്യയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ച ഓപണര്‍ ശിഖര്‍ ധവാന് വിരലിന് പരിക്ക്. ധവാന്‍ ഇന്ന് സ്‌കാനിംഗിന് വിധേയനാവും. പന്ത് കൊണ്ട് വിരലിന് ബാന്‍ഡേജുമായി കടുത്ത വേദന സഹിച്ചാണ് ശിഖര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫീല്‍ഡിംഗിന് വന്നിരുന്നില്ല. പകരം രവീന്ദ്ര ജദേജയാണ് ഫീല്‍ഡ് ചെയ്തത്. വ്യാഴാഴ്ച ന്യൂസിലാന്റിനെതിരെ ധവാനെ കളിപ്പിക്കണമോയെന്ന് സ്‌കാനിംഗ് പരിശോധനക്കു ശേഷമേ തീരുമാനിക്കൂ.