Sunday , June   16, 2019
Sunday , June   16, 2019

'മല്ല്യേ...കള്ളാ' ലണ്ടനില്‍  ഇന്ത്യക്കാരുടെ പ്രതിഷേധം 

ലണ്ടന്‍-ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്ല്യയ്‌ക്കെതിരെ ഓവലില്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധം. മത്സരശേഷം സ്‌റ്റേഡിയത്തിന് പുറത്തിറങ്ങിയ മല്ല്യയെ ഹിന്ദിയില്‍ 'കള്ളന്‍ കള്ളന്‍' എന്ന വിളികളോടെയാണ് കാണികള്‍ എതിരേറ്റത്.
'ആണാണെങ്കില്‍ രാജ്യത്തോട് മാപ്പ് പറയണമെന്ന് ' പ്രതിഷേധത്തിനിടെ ആളുകള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ മല്ല്യയോട് സംസാരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. കളിക്കിടെ ഓവന്‍ സ്‌റ്റേഡിയത്തില്‍ മകന്‍ സിദ്ധാര്‍ത്ഥ് മല്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം വിജയ് മല്ല്യ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.
ക്രിക്കറ്റ് മത്സരം കാണാനെത്തിയ മല്ല്യയുടെ ചിത്രങ്ങള്‍ വാര്‍ത്ത ഏജന്‍സികളാണ് പുറത്തുവിട്ടത്. എന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളില്‍ മല്ല്യ സ്ഥിരം സാന്നിധ്യമാണെന്നാണ് റിപ്പോര്‍ട്ട്. മത്സരവേദിക്ക് പുറത്ത് വിജയ് മല്ല്യയെ കണ്ട ഇന്ത്യന്‍ മാധ്യമങ്ങളോട് താന്‍ മത്സരം കാണുവാന്‍ മാത്രം വന്നതാണെന്ന് മല്ല്യ പ്രതികരിച്ചിരുന്നു.