Thursday , June   20, 2019
Thursday , June   20, 2019

റിമയെ കണ്ട് കരച്ചിലടക്കാനാവാതെ സജീഷ്

കൊച്ചി- വൈറസിലെ റിമയെ കാണുമ്പോള്‍ കരഞ്ഞു പോയെന്ന് നിപ എന്ന മഹാമാരിയോടു പൊരുതി മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. സ്‌ക്രീനില്‍ റിമയെ കണ്ടപ്പോള്‍ വല്ലാത്ത ടെന്‍ഷനായിരുന്നു. ലിനിയുടെ അവസാന നിമിഷങ്ങള്‍ എങ്ങനെ ആയിരുന്നു എന്നത് ഞാന്‍ ആലോചിച്ചിട്ടുണ്ട്. സിനിമയിലെ ആ രംഗങ്ങള്‍ കണ്ടപ്പോള്‍ മനസില്‍ സങ്കടം നിറഞ്ഞു, അറിയാതെ കരഞ്ഞു പോയെന്നും സജീഷ് പറയുന്നു.ലിനിയുടെ അവസാന നാളുകള്‍ വൈറസ് സിനിമയിലൂടെ കണ്ടു. സ്‌ക്രീനില്‍ ഞാന്‍ കണ്ടത് ലിനി തന്നെയായിരുന്നു. നോട്ടം പോലും അങ്ങനെയായിരുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു സിനിമ കാണുമ്പോള്‍ ലഭിച്ചത്. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ റിമ എന്റെ അടുത്തുവന്നു. സിനിമ എങ്ങനെയുണ്ടായിരുന്നു എന്ന് റിമ എന്റെ കൈ പിടിച്ചു ചോദിച്ചു. അതിനുള്ള മറുപടി എനിക്ക് നല്‍കാന്‍ കഴിയുമായിരുന്നില്ല. ലിനിയുടെ അവസാന നാളുകളെ സിനിമ ഒരിക്കല്‍ക്കൂടി അനുഭവിപ്പിക്കുകയായിരുന്നു എന്നും സജീഷ് പറഞ്ഞു.സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്‍ കഥാപാത്രങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയില്ല. നിപ്പ എന്ന അസുഖത്തിന്റെ ഭീകരത മാത്രമായിരിക്കും മനസില്‍ തിങ്ങി നില്‍ക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് സജീഷ് വൈറസ് സിനിമ കണ്ടത്.
 

Latest News