Wednesday , June   26, 2019
Wednesday , June   26, 2019

0.2 പോയന്റ് വ്യത്യാസത്തില്‍ അപൂര്‍വിക്ക് ലോകകപ്പ് സ്വര്‍ണം

മ്യൂണിക് - ഇന്ത്യന്‍ ഷൂട്ടര്‍ അപൂര്‍വി ചന്ദേല സ്വര്‍ണക്കുതിപ്പ് തുടരുന്നു. മ്യൂണിക് ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അപൂര്‍വി വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടി. അപൂര്‍വി ഫൈനലില്‍ ചൈനയുടെ വാംഗ് ലുയാവോയെ 0.2 പോയന്റ് വ്യത്യാസത്തില്‍ മറികടന്നു. അവസാന ഷോട്ട് എടുക്കുമ്പോള്‍ അപൂര്‍വി 0.1 പോയന്റിന് മാത്രമായിരുന്നു മുന്നില്‍. 
ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇളവേണില്‍ വളരിവാന് കഷ്ടിച്ച് മെഡല്‍ നഷ്ടപ്പെട്ടു. തമിഴ്‌നാട്ടുകാരി നാലാം സ്ഥാനത്തായി. 0.1 പോയന്റ് വ്യത്യാസത്തില്‍ വളരിവാനെ മറികടന്ന് ചൈനയുടെ സു ഹോംഗ് വെങ്കലം കരസ്ഥമാക്കി. അഞ്ജും മുദ്ഗിലിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 

Latest News