Wednesday , June   26, 2019
Wednesday , June   26, 2019

ലീഡ്‌സ് പിടിക്കാന്‍ ഗള്‍ഫ് ഗ്രൂപ്പ് 

ലണ്ടന്‍ -ഇംഗ്ലിഷ് ചാമ്പ്യന്‍ഷിപ് ഫുട്‌ബോള്‍ ടീം ലീഡ്‌സ് യുനൈറ്റഡ് സ്വന്തമാക്കാന്‍ ഖത്തറിലെ ഗ്രൂപ്പ് ശ്രമം തുടങ്ങി. പാരിസ് സെയ്ന്റ് ജര്‍മാന്റെ ഉടമസ്ഥതയുള്ള ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ് ഗ്രൂപ്പാണ് ലീഡ്‌സിലും പിടിമുറുക്കുന്നത്. ഖത്തര്‍ ഗവണ്‍മെന്റുമായി നേരിട്ട് ബന്ധമുണ്ട് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റിന്. ഇപ്പോള്‍ ഇറ്റലിക്കാരനായ ആന്ദ്രെ റദ്രിസാനിയുടെ കൈയിലാണ് ഭൂരിപക്ഷ ഓഹരി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിനു തൊട്ടു താഴെയാണ് ഇംഗ്ലിഷ് ചാമ്പ്യന്‍ഷിപ്. 
അബുദാബി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഇപ്പോള്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍. ഖത്തര്‍ രാജകുടുംബം ആദ്യമായാണ് ഇംഗ്ലിഷ് ലീഗില്‍ പ്രവേശിക്കുന്നത്. രണ്ടു വര്‍ഷമായി അതിനായി അവര്‍ ശ്രമം നടത്തുന്നുണ്ട്. പി.എസ്.ജിയിലേക്ക് നെയ്മാര്‍ ഉള്‍പ്പെടെ വന്‍ താരനിരയെ എത്തിക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിന് സാധിച്ചിരുന്നു. മുന്‍ അര്‍ജന്റീനാ കോച്ച് മാഴ്‌സെലൊ ബിയല്‍സയുടെ കോച്ചിംഗില്‍ പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടാന്‍ ലീഡ്‌സ് കിണഞ്ഞു ശ്രമിച്ചിരുന്നു. എന്നാല്‍ നാടകീയമായി അവര്‍ പ്ലേഓഫില്‍ ഡാര്‍ബി കൗണ്ടിയോട് തോറ്റു. പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നുവെങ്കില്‍ ലീഡ്‌സിന് 10 കോടി പൗണ്ട് ലഭിക്കുമായിരുന്നു. 

 

Latest News