Wednesday , June   26, 2019
Wednesday , June   26, 2019

യു.ഡി.എഫ് വിജയം: യു.ഡി.എഫിന് കരുത്തായി ലീഗ്

കോഴിക്കോട്- കേരളത്തിൽ യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലെ ശക്തമായ സാന്നിധ്യമായി മുസ്്‌ലിം ലീഗ്. മലബാറിലെ മുഴുവൻ സീറ്റുകളിലും മുസ്ലിം ലീഗിന്റെ പ്രവർത്തനമാണ് കോൺഗ്രസിന്റെ വിജയത്തിന് കാരണമായത്. കാസർക്കോട് മുതൽ പാലക്കാട് വരെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ് പ്രവർത്തകരേക്കാൾ വലിയ ആവേശത്തിലായിരുന്നു ലീഗ് പ്രവർത്തകരുടെ പ്രവർത്തനം. ഇതിൽ വടകരയിലാണ് മുസ്്‌ലിം ലീഗ് അരയും തലയും മുറുക്കി രംഗത്തെത്തിയത്. പി.ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ തന്നെ ഏറെ ശ്രദ്ധയാകർഷിച്ച മണ്ഡലമായിരുന്നു വടകര. ഇവിടെ ജയരാജനെ തോൽപ്പിക്കുമെന്ന വാശിയിലായിരുന്നു മുസ്്‌ലിം ലീഗ്. കെ. മുരളീധരനെ വടകരയിലേക്ക് സ്ഥാനാർത്ഥിയാക്കി കൊണ്ടുവരുന്നതിൽ ലീഗ് നേതൃത്വം തുടക്കത്തിൽ തന്നെ വിജയിച്ചു. ഓരോ നിയമസഭ മണ്ഡലാടിസ്ഥാനത്തിലും ആസൂത്രിതമായ പ്രവർത്തനത്തിന് ലീഗ് തന്നെ നേതൃത്വം നൽകി. കണ്ണൂർ, കാസർക്കോട്, കോഴിക്കോട്, പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിലും ലീഗ് പ്രവർത്തനം യു.ഡി.എഫ് വിജയത്തിന് ആക്കം കൂട്ടി. അതേസമയം, പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറിന്റെ വിജയത്തിന് കോൺഗ്രസും കൈമെയ് മറന്ന് രംഗത്തിറങ്ങി. ഇതാദ്യമായാണ് കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം പൊന്നാനിയിൽ ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി രംഗത്തിറങ്ങിയത്.
 

Latest News