Wednesday , June   19, 2019
Wednesday , June   19, 2019

സി. ദിവാകരന്റെ വിമർശനത്തിൽ കുരുങ്ങി വി.എസും ഭരണ പരിഷ്‌കാര കമ്മീഷനും

'പാർലമെന്ററി രാഷ്ട്രീയ ത്തിൽ രാജയങ്ങളുണ്ടെന്ന് ഒരു എം.എൽ.എ പ്രഖ്യാപിക്കുമ്പോൾ അതൊരു വാർത്തയാ വുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും ഒരു മുൻമന്ത്രിക്ക് കൊമ്പു ണ്ടെന്നും പറയുമ്പോൾ 
ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തു കൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്ന് തുപ്പുന്നവർ ക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്. 

 സി.പി.ഐയുടെ തലമുതിർന്ന നേതാക്കളിരൊളായ സി. ദിവാകരൻ കാര്യങ്ങൾ തുറന്നു പറയുന്ന വിഷയത്തിൽ പ്രത്യേക രീതിക്കാരനാണ്. വെട്ടൊന്ന്  കഷ്ണം രണ്ട് എന്ന മട്ട്. ഭാവഹാവങ്ങളൊക്കെ അമ്മട്ടിലായതിനാൽ ആരും വല്ലാതെയൊന്നും മറുത്ത് പറയില്ല. പ്രായം 77 ആണെങ്കിലും ദിവാകരന്റെ മനസ്സിലെ  കമ്യൂണിസ്റ്റാവേശത്തിനിപ്പോഴും എസ്.എഫിന്റെ ചെറുപ്പമാണെന്ന്  നിരവധി ഘട്ടങ്ങളിൽ തോന്നിയിട്ടുണ്ട്. നിയമ സഭയിലും പുറത്തുമൊക്കെ  ദിവാകരനും മുല്ലക്കര രത്‌നാകരനുമെല്ലാം  പ്രസംഗങ്ങൾ ഉപസംഹരിക്കുന്നത് കേട്ടാൽ ഇതാ,  അവരുടെ പ്രത്യയശാസ്ത്രത്തിന്റെ വിജയം ഇതാ ഇങ്ങ് വീട്ടുമുറ്റത്തെത്തി എന്ന് തോന്നിപ്പോകും.   
സി.പി.എമ്മിന്റെ ചില യുവ കമ്യൂണിസ്റ്റ് നോസ്റ്റാൾജിയക്കാരും ദിവാകരൻ നിയമസഭയിൽ പ്രസംഗിക്കുമ്പോൾ വല്ലാതെ ചെവി വട്ടംപിടിച്ചിരിക്കുന്നതൊക്കെ കാണാം. ഒന്നു രണ്ട് സന്ദർഭത്തിൽ സി.പി.എമ്മിലെ സമകാലീനരിൽ  കൂടുതൽ വായിക്കുന്നവരിൽപെട്ട എം.സ്വരാജ് ദിവാകരൻ പ്രസംഗത്തിൽ ഉദ്ധരിച്ച തടിച്ച ഏതോ പുസ്തകം മറിച്ചു നോക്കാൻ ഓടിയെത്തുന്നതും കുറിപ്പെടുക്കുന്നതുമെല്ലാം  കണ്ടിട്ടുണ്ട്.  പ്രസംഗവശാൽ കാര്യങ്ങൾ പറഞ്ഞങ്ങു നീങ്ങുമ്പോൾ പിടിത്തം വിട്ട് പോകുന്ന അവസ്ഥയും അദ്ദേഹത്തിനുണ്ടായതാണനുഭവം. അത്തരമൊന്നായിരുന്നു പഴയ മുട്ടയും പാലും പ്രയോഗം.  ആ പ്രസംഗ ഭാഗം എതിരാളികൾ  കാലങ്ങളായി  ദിവാകനെതിരെ നല്ലവണ്ണം ഉപയോഗിക്കുന്നു.  സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം ഉച്ചയൂൺ നടപ്പാക്കിയ മന്ത്രിയാണെന്നതൊന്നും ദിവാകരനോട് പാൽ, മുട്ട പ്രയോഗത്തിന്റെ പേരിൽ ക്രൂരരാകുന്നതിൽ നിന്ന് എതിരാളികളെ തടഞ്ഞില്ല. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ നിങ്ങൾക്കെന്താ മുട്ടയും പാലും കഴിച്ചുകൂടേ എന്ന് ദിവാകരൻ ചോദിച്ചുവെന്നാണ് അന്നും ഇന്നും ഉയരുന്ന വിമർശം.  ഇവിടെ പഴയ നീറോ ചക്രവർത്തിയൊക്കെ വിമർശകരുടെ നാവിൽ ഭാവന വിരിഞ്ഞു.
 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ജനാംഗീകാരം നേടിയ ജനസമ്പർക്ക പരിപാടിയെ പ്രശംസിച്ച് ദിവാകരൻ പറഞ്ഞ വാക്കുകൾ കേട്ട് സ്വന്തം പാർട്ടിക്കാരും സി.പി.എമ്മുമെല്ലാം അന്ന് വല്ലാതെ ഞെട്ടിപ്പോയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്കവും ഭരണവും ഇമ്മട്ടിൽ പോയാൽ താനുൾപ്പെടുന്ന മുന്നണിയുടെ കാലിനടിയിലെ മണ്ണ് ഒലിച്ചില്ലാതായിപ്പോകും എന്നായിരുന്നു ആ വാക്കുകൾ. അപ്പറഞ്ഞ പോലെ തന്നെ സംഭവിക്കുമായിരുന്നുവെന്ന് ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും സമ്മതിക്കും. ഇടതുപക്ഷത്തിന്റെ സൗഭാഗ്യങ്ങളായി സോളാറും ബീഫ് ഫെസ്റ്റുമൊക്കെ വന്ന് വീണതുകൊണ്ടാണ് ഇടതുപക്ഷം ഇന്ന് കേരളത്തിൽ വെച്ചനുഭവിക്കുന്ന ഭരണവും അനുബന്ധ ഐശ്യര്യങ്ങളുമെന്ന് അവർ സമ്മതിച്ചില്ലെങ്കിലും യാഥാർഥ്യം അതാണ്.  ഉമ്മൻ ചാണ്ടി എന്ന ഭരണാധികാരി അന്ന് ജനങ്ങൾക്കൊപ്പം നിൽക്കുന്നതു കണ്ടപ്പോൾ ദിവാകരനിലെ ജനപക്ഷ മനസ്സിന്  ആ പക്ഷം ചേരാൻ മടിയും ഭയവുമുണ്ടായില്ല.
ഇങ്ങനെയൊരു തുറന്നു പറച്ചിൽ തന്നെയാണ് ദിവാകരൻ ചെന്നു പെട്ടിട്ടുള്ള പുതിയ വിവാദത്തിന്റെയും  അടിസ്ഥാന കാരണം. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സാജുവിന്റെ മരണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിലാണ് വീരസ്യത്തോളം എത്തുന്ന ചില കാര്യങ്ങൾ ദിവകാരൻ തുറന്നങ്ങ് പറഞ്ഞത്. ദിവാകരൻ അപ്പറഞ്ഞതെല്ലാം ശരിയായിരിക്കുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥിരം ശരീര ഭാഷയും ഭാവഹാവാദികളും തെളിവ് നൽകുന്നത്. തോമസ് ഐസക് ധനകാര്യ പണ്ഡിതാണെന്നതൊന്നും വകവെക്കുന്നയാളാണ് ദിവാകരൻ എന്ന് അദ്ദേഹത്തിന്റെ സംസാര ശൈലിയും മാനറിസവും അറിയുന്നവർ പറയില്ല. ഇനിയാരെ പേടിക്കാൻ എന്നൊരു മട്ടും ഭാവവുമാണദ്ദേഹത്തിനെപ്പോഴും. അതു തന്നെയാണിപ്പോൾ വി.എസ്. അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റ് വിഗ്രഹത്തിനിട്ട് കല്ലെറിഞ്ഞപ്പോഴും   പുറത്തെടുത്ത നിലപാട്.  അച്യുതാനന്ദൻ വലിയവനെങ്കിൽ  പ്രായം കൊണ്ട് താനും അതിന്റെ പരിസരത്തൊക്കെയുണ്ടെന്ന പ്രഖ്യാപനം- വി.എസിന്റെ പ്രായം 96 . സി. ദിവാകരന്  77.
'പാർലമെന്ററി രാഷ്ട്രീയത്തിൽ പരാജയങ്ങളുണ്ടെന്ന് ഒരു എം.എൽ.എ പ്രഖ്യാപിക്കുമ്പോൾ അതൊരു വാർത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷൻ പരാജയമാണെന്നും ഒരു മുൻമന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോൾ ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങൾ അന്വേഷിക്കും. അന്നത്തെ മാധ്യമ വാർത്തകൾ അവർ അയവിറക്കും. മലർന്നു കിടന്നു തുപ്പുന്നവർക്കറിയില്ല, ആരുടെ മുഖത്തേക്കാണവർ തുപ്പുന്നതെന്ന്.' എന്ന് തൽക്ഷണം ഫേസ് ബുക്കിലൂടെ പ്രതികരിക്കുക വഴി വി.എസ്  ദിവാകരന്റെ നിലപാട് തന്നെ എത്ര കണ്ട് പ്രതികൂലമായി ബാധിച്ചുവെന്ന് പറഞ്ഞു തരുന്നു. 
വി.എസിന്റെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച് ഭരണ പക്ഷത്ത് നിന്ന് തന്നെ ഒരാൾ രൂക്ഷമായി പ്രതികരിച്ചു എന്നത് ചില്ലറ ക്ഷീണമൊന്നുമല്ല വി.എസിനും അദ്ദേഹത്തോടൊപ്പം നിന്ന് ശമ്പളം പറ്റുന്നവർക്കും വരുത്തി വെച്ചിട്ടുണ്ടാവുക.   ''ഇതിനകം മൂന്ന് റിപ്പോർട്ടുകൾ പൂർത്തിയാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല.'' എന്ന് വി.എസിന് പ്രതികരിക്കേണ്ടി വന്നതോടെ കാര്യങ്ങൾ മറ്റൊരു ഘട്ടത്തിലെത്തിക്കഴിഞ്ഞു.  
വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നു വീഴുന്ന പ്രതികരണങ്ങൾ കണ്ടാലറിയാം ദിവാകരന്റെ  വെടി ചെന്ന് കൊണ്ടത് ലക്ഷ്യ സ്ഥാനത്തു തന്നെയെന്ന്.    സി.പി.എമ്മിലും ഒരു വിഭാഗം എത്രയോ നാളായി പറയാൻ ആഗഹിച്ച കാര്യം അപ്രതീക്ഷിതമായി സി. ദിവാകരനിലൂടെ സംഭവിച്ചിരിക്കുന്നു. ഇതു വഴി ദിവാകരൻ മറ്റൊരു രാഷ്ട്രീയ നേട്ടം കൂടി കൈവരിച്ചെടുക്കുന്നുണ്ട്- താൻ ഒരു വി.എസ്പക്ഷ അനുകൂലിയൊന്നുമല്ല എന്ന പരസ്യ പ്രഖ്യാപനം. ദിവാകരനിൽ പതിഞ്ഞു കിടന്നു പോയ ആ ഇമേജ് മാറിക്കിട്ടുന്നത് രാഷ്ട്രീയ ബഹളങ്ങൾക്കിടയിലും  ദിവാകരൻ കൈവരിക്കുന്ന മറ്റൊരു നേട്ടം. നേട്ടം എന്ന് പറയാൻ കാരണമുണ്ട്. വി.എസ് പക്ഷ അനുകൂലി എന്നത് ഒരു കാലത്ത് ദിവാകരനുൾപ്പെടെ പലർക്കും  ഗുണം ചെയ്തിട്ടുണ്ടാകാം. ഇനിയിപ്പോൾ ആർക്കു വേണം അത്തരം ഭാണ്ഡക്കെട്ടുകൾ.
കടുത്ത പിണറായി അനുകൂലിയായ തോമസ് ജോസഫ് എന്നൊരാൾ വി.എസിന്റെ ഫേസ് ബുക്ക് നിലപാടിന് താഴെ വന്നെഴുതിയ പ്രതികരണത്തിൽ നിന്ന് സി.പി.എമ്മിന്റെ പൊതുമനസ്സ് വായിക്കാം. അതിങ്ങനെ 'സത്യത്തിൽ ഇന്നത്തെ ഭരണ പരിഷ്‌കാര കമ്മീഷൻ ഒരു ധൂർത്തല്ലേ? വി.എസിനെ പ്രതിഷ്ഠിക്കുക എന്നതു മാത്രമല്ലേ പ്രധാന ഉദ്ദേശ്യം? കൂടെ വേറെ കുറെ വൃദ്ധൻമാരും. 
എന്തെങ്കിലും മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ 96 വയസ്സുള്ള ഒരാൾ ഇങ്ങനെയൊരു സ്ഥാനം ഏറ്റെടുക്കുമോ? അതും എന്തെല്ലാം ബഹളങ്ങളും സമ്മർദവുമുണ്ടാക്കിയാണ് ഈ സ്ഥാനം വി.എസ് നേടിയെടുത്തത് എന്ന് എല്ലാവർക്കും ഓർമയുണ്ട്. എന്തെങ്കിലും ഭരണ പരിഷ്‌ക്കാര നിർദേശങ്ങൾ നടത്താൻ മാത്രമുള്ള കഴിവ് ഇപ്പോൾ ഈ വൃദ്ധതയിൽ വി.എസിനുണ്ടെന്ന്  കരുതുന്നില്ല. വിശ്രമത്തിനു പോകേണ്ട കാലത്ത് വെറുതെ എം.എൽ.എ  സ്ഥാനം ആവശ്യമുണ്ടായിരുന്നോ? വിക്രമാദിത്യന്റെ പുറത്തെ വേതാളത്തെപ്പോലെ കേരള സർക്കാരിന്റെ പുറത്തു തൂങ്ങി സർക്കാർ പണം ആവോളം ചെലവാക്കണോ? ഒരു ആദർശമൊക്കെ വേണ്ടേ? ഇതു പോലെ മറ്റൊരാളായിരുന്നു ആ സ്ഥാനത്തെങ്കിൽ വി.എസ് അദ്ദേഹത്തെ എന്തുമാത്രം വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുമായിരുന്നു? ഇനിയെങ്കിലും സ്വന്തം അവസ്ഥ മനസ്സിലാക്കി, സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി വി.എസ് സ്ഥാനമൊഴിയണം. ഈ ഭരണ പരിഷ്‌കാര കമ്മീഷൻ പിരിച്ചുവിടണം.'


 

Latest News