Thursday , June   20, 2019
Thursday , June   20, 2019

വിദ്യാർത്ഥി ജീവിതത്തിലെ നോമ്പ് കാലം

പി.എസ്.എം.ഒ കോളേജിൽ എം.എ അവസാന വർഷം പഠിക്കുന്ന കാലത്ത് സ്റ്റഡി ലീവും റമദാൻ നോമ്പും ഒരുമിച്ചു വന്നു. പഠിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ഞങ്ങൾ ഏഴു പേർ സ്റ്റഡി ലീവിനു വീട്ടിൽ പോകേണ്ടെന്നു തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപയോഗപ്പെടുത്തി കമ്പൈൻഡ് സ്റ്റഡി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്ന് പുത്തൂർ പള്ളിക്കലിൽ ഒരു വാടക വീട്ടിൽ താമസിച്ചു. നോമ്പിന് ഭക്ഷണം ഒരുക്കാൻ ഒരാളെ  ചുമതലപ്പെടുത്തിയെങ്കിലും ആ ഗ്രാമം ഞങ്ങളെ ഞെട്ടിച്ചു. ഓരോ ദിവസവും ഞങ്ങൾക്കു വേണ്ടിയുള്ള നോമ്പുതുറയ്ക്ക് ആ നാട് മുഴുവൻ മത്സരിക്കുകയായിരുന്നു.

കുട്ടികളെ ചെറു പ്രായത്തി ൽ തന്നെ നോമ്പ് ശീലിപ്പിക്കുക എന്നത് അന്നും ഇന്നും വിശ്വാസികളായ രക്ഷിതാക്കളുടെ രീതിയാണ്. ചെറുപ്പത്തിൽ നോമ്പെടുത്ത് ശീലിച്ചതു കൊണ്ടാണ് പിന്നീട് അത് തുടർന്നു കൊണ്ടുപോകാൻ കഴിയുന്നത്. സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം തൊട്ടാണ് ഞാൻ നോമ്പ് എടുത്ത് തുടങ്ങുന്നത്. എന്നാൽ എന്റെ പ്രായക്കാരായ മൂത്താപ്പയുടെ മക്കൾ നേരത്തെ നോമ്പെടുക്കുന്നതായി കണ്ടിട്ടുണ്ട്. അവരെപ്പോലെ നോമ്പെടുക്കണമെന്നുള്ള ആഗ്രഹം സഫലമായത് പിന്നീടാണെന്ന് മാത്രം. വെള്ളിയാഴ്ച, ബദർ ദിനം, ഇരുപത്തിയേഴാം രാവ് തുടങ്ങിയ വിശേഷ ദിനങ്ങളിൽ കുട്ടികളെ നോമ്പെടുപ്പിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
   ചേളാരിയിൽ സമസ്ത കാര്യാലയത്തിൽ താമസിച്ചു പഠിക്കുമ്പോഴാണ് റമദാന്റെ വിഭവങ്ങളുടെ രുചി അറിഞ്ഞത്. അന്ന് വീട്ടിൽ നിൽക്കുന്നതിനേക്കാളേറെ ഹോസ്റ്റലിൽ നിൽക്കാനാണ് തോന്നിയിട്ടുളളത്. പിന്നീട് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്ന കാലത്ത് ഡോ. മുസ്തഫ കമാൽ പാഷയുടെ നേതൃത്വത്തിലുളള ഹോസ്റ്റലിലെ റമദാൻ വിഭവത്തിന്റെ രുചി ഇന്നും നാവിൻ തുമ്പിലുണ്ട്. 
അവിടെ അറുമുഖനെന്ന, ഞങ്ങൾ ആറു എന്നു വിളിക്കുന്ന പാചകക്കാരനാണ് റമദാൻ വിഭവങ്ങൾ ഒരുക്കിയിരുന്നത്. ആറുവിന്റെ കൈപ്പുണ്യം ഒന്നു വേറെ തന്നെയാണ്. ജീവിതത്തിൽ ഒരു പാചകക്കാരനെ സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ അത് അറുമുഖനെയാണ്.പി.എസ്.എം.ഒ കോളേജിൽ എം.എ അവസാന വർഷം പഠിക്കുന്ന കാലത്ത് സ്റ്റഡി ലീവും റമദാൻ നോമ്പും ഒരുമിച്ചു വന്നു. പഠിക്കണമെന്ന ഒറ്റ ലക്ഷ്യം മാത്രമുണ്ടായിരുന്ന ഞങ്ങൾ ഏഴു പേർ സ്റ്റഡി ലീവിനു വീട്ടിൽ പോകേണ്ടെന്നു തീരുമാനിച്ചു. യൂണിവേഴ്‌സിറ്റി ലൈബ്രറി ഉപയോഗപ്പെടുത്തി കമ്പൈൻഡ് സ്റ്റഡി നടത്താൻ ഞങ്ങൾ തീരുമാനിച്ചു. തുടർന്ന് പുത്തൂർ പള്ളിക്കലിൽ ഒരു വാടക വീട്ടിൽ താമസിച്ചു. നോമ്പിന് ഭക്ഷണം ഒരുക്കാൻ ഒരാളെ  ചുമതലപ്പെടുത്തിയെങ്കിലും ആ ഗ്രാമം ഞങ്ങളെ ഞെട്ടിച്ചു. ഓരോ ദിവസവും ഞങ്ങൾക്കു വേണ്ടിയുള്ള നോമ്പുതുറയ്ക്ക് ആ നാട് മുഴുവൻ മത്സരിക്കുകയായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിൽ. വ്യത്യസ്തമായ ഭക്ഷണങ്ങളും പലഹാരങ്ങളുമായി നോമ്പുതുറ. 
സാധാരണ കോളേജ് വിദ്യാർഥികളോടു മുഖം തിരിക്കുകയാണ് നാട്ടുകാർ ചെയ്യുക. എന്നാൽ പുത്തൂർ പള്ളിക്കൽ ഗ്രാമം ഹൃദ്യമായി ഞങ്ങളെ സ്വീകരിക്കുകയായിരുന്നു. ഓരോ റമദാൻ കാലവും ഈ നോമ്പുതുറ ഓർക്കാതെ കടന്നുപോകാനാകില്ല. അത്രയ്ക്കായിരുന്നു ആ നാടിന്റെ സ്വീകരണം. ഈ വീടുകളുമായി ഇപ്പോഴും അഭേദ്യമായ ഒരു ബന്ധമുണ്ടെന്നതാണ് യാഥാർഥ്യം. പിന്നീട് തുടർ പഠനങ്ങൾക്ക് തിരൂരിലെ ഉമ്മയുടെ വീട്ടിലായിരുന്നു. വല്യുമ്മയുടെ കൂടെയുളള റമദാൻ കാലവും ഏറെ രസകരവും ആനന്ദകരവുമായിരുന്നു.
  കേരളത്തിലെ ഏറ്റവും മികച്ച നോമ്പുതുറയായാണ് തിരുവനന്തപുരം പാളയം പള്ളിയിലേതെന്നു പറയാൻ കഴിയും. എം.എൽ.എ ആയ സമയത്ത് മലബാറിലെ നമ്മുടെ പത്തിരിയും കോഴിക്കറിയും തിരുവനന്തപുരത്ത് കിട്ടില്ലായിരുന്നു.      
എന്നാൽ പിന്നീട് എം.എൽ.എ ഹോസ്റ്റലിനടുത്തുളള കാസർക്കോട്ടെ അബ്ദുല്ലയുടെ ഹോട്ടലിൽ നിന്നുളള വിഭവങ്ങൾ ലഭ്യമായത് ആശ്വാസമായി. 
മന്ത്രിയായതോടെ താമസം തിരുവനന്തപുരത്തായതിനാൽ വീട്ടിലെ വിഭവങ്ങൾ തന്നെ ലഭിക്കുന്നുണ്ട്. വ്രതത്തിലൂടെ ആത്മസംസ്‌കരണം നേടിയെടുക്കാൻ ഓരോ വിശ്വാസിയും ശ്രമിക്കേണ്ടതുണ്ട്. പരിശുദ്ധ റമദാൻ നൽകുന്ന സന്ദേശമാണത്.
 

Latest News