Thursday , June   20, 2019
Thursday , June   20, 2019

കാറിനും ഭക്ഷണത്തിനും പിറകെ ജിദ്ദയില്‍ കരീം ബസും

ജിദ്ദ- ഓണ്‍ലൈന്‍ കാറിനും ഫുഡിനും പിറകെ കരീം ബസ് സര്‍വീസും ആരംഭിച്ചു. സൗദിയില്‍ തുടക്കത്തില്‍ ജിദ്ദയില്‍ മാത്രമാണ് ബസ് സര്‍വീസ്. മൂന്ന് റിയാല്‍ മുതലാണ് നിരക്ക്.
കരീം കാര്‍ സര്‍വീസ് പോലെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ബുക്ക് ചെയ്യാം. സ്ഥിരമായി ബസ് പോകുന്ന അഞ്ച് ലൈനുകള്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 25 മിനിറ്റ് വ്യത്യാസത്തിലാണ് സര്‍വീസ്.

കരീം നൗ എന്ന പേരില്‍ ഫുഡ് ഡെലിവറി സര്‍വീസ് ഈയിടെ കമ്പനി ആരംഭിച്ചിരുന്നു. മൂന്ന് സര്‍വീസിനും വെവ്വേറെ ആപ്പുകളാണെങ്കിലും കരീമിന്റെ അക്കൗണ്ട് ഉപയോഗിച്ച് തന്നെ ലോഗിന്‍ ചെയ്യാനും ബുക്ക് ചെയ്യാനും സാധിക്കും.

 

 

Latest News