Wednesday , June   19, 2019
Wednesday , June   19, 2019

സി.എച്ച് സെന്ററിന് സംഭാവന നൽകി കമ്യൂണിസ്റ്റ് കുടുംബാംഗം വിവാഹജീവിതത്തിലേക്ക്

പാറപ്പുറത്ത് ഷെബിനും ചേവായൂർ സ്വദേശിനി നമിതയും  തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് സി.എച്ച് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകുന്നു.

കോഴിക്കോട്- കുന്നമംഗലം പന്തീർപാടം പ്രദേശത്തെ സി.പി.എം പാർട്ടി കുടുംബമായ  പാറപ്പുറത്ത് ബാബു-ഷീബ ദമ്പതികളുടെ മകനും റിലയൻസ്  ജീവനക്കാരനുമായ ഷെബിനും ചേവായൂർ സ്വദേശിനി നമിതയും  വിവാഹിതരായി പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചത് സി.എച്ച്  സെന്ററിന്റെ  പ്രവർത്തനഫണ്ടിലേക്ക്  സംഭാവന  നൽകികൊണ്ടാണ്. ഏറെ സന്തോഷത്തേടെയാണ് ആ സംഭാവന ഏറ്റുവാങ്ങിയതെന്ന് സി.എച്ച് സെന്റർ ഭാരവാഹികൾ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനത്തിൽ സമാനതകളില്ലാത്ത പ്രസ്ഥാനത്തിന്റെ പേരാണ് സി.എച്ച് സെന്റർ. സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളും ഈ പ്രസ്ഥാനത്തെ ഏറ്റെടുത്തു എന്നതിന്റെ  ഉദാഹരണമാണ് ഈ മാതൃകാപ്രവർത്തനം.

Latest News