Wednesday , June   19, 2019
Wednesday , June   19, 2019

സിഖ് തലപ്പാവ് വില്‍പനയ്ക്ക് വെച്ച  ഗുച്ചിനെതിരെ വിമര്‍ശനം 

അമൃത്‌സര്‍-സിഖ് ടര്‍ബന്‍ വില്‍പ്പനയ്ക്ക് വച്ച പ്രമുഖ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗുച്ചിനെതിരെ വിമര്‍ശനം. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഗുച്ചി നോര്‍ഡ്‌സ്‌റ്റോം എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് ടര്‍ബന്‍ വില്‍പ്പനയ്ക്ക് വച്ചത്. 
ഇന്ത്യന്‍ പാരമ്പര്യ വസ്ത്രമായ പകിടിയ്ക്ക് എണ്ണൂറ് ഡോളറാണ് കമ്പനി ഈടാക്കുന്നത്. സിഖ് മതസ്ഥരുടെ വിശ്വാസത്തിന്റെ  ഭാഗമായ പകിടി വില്‍പ്പനയ്ക്ക് വച്ച കമ്പനിയ്‌ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനമാണ് നേരിടുന്നത്. വളരെ പരിശുദ്ധമായി സിഖ് വിശ്വാസികള്‍ കണക്കാക്കുന്ന പകിടി, വില്‍പ്പനയ്ക്ക് വച്ച് പണമാക്കാന്‍ കഴിയുന്ന വെറും വസ്തുവല്ലെന്നാണ് പലരുടെയും അഭിപ്രായം. വെളുത്ത മോഡലുകള്‍ക്ക് അണിയാന്‍ പാകത്തിനുള്ള 'ഹോട്ട്' തൊപ്പിയല്ല പകിടിയെന്നും അതൊരു സമൂഹത്തിന്റെ മുഴുവന്‍ വിശ്വാസമാണെന്നും  വ്യവസായിയായ ഹര്‍ജിന്ദര്‍ സിംഗ് പറഞ്ഞു.


 

Latest News