Thursday , June   20, 2019
Thursday , June   20, 2019

മുന്‍ ഇത്തിഫാഖ് കോച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍

ന്യൂദല്‍ഹി - സൗദി അറേബ്യയിലെ അല്‍ഇത്തിഫാഖിന്റെ കോച്ചായിരുന്ന ഡച്ചുകാരന്‍ എലെക്കൊ ഷറ്റോരി അടുത്ത സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചാവും. കഴിഞ്ഞ ഐ.എസ്.എല്‍ സീസണില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെ സെമി ഫൈനലിലെത്തിച്ചിരുന്നു അദ്ദേഹം. പരിക്കുമായി വലഞ്ഞ നോര്‍ത്ഈസ്റ്റിനെ സെമി ഫൈനലിലെത്തിച്ചത് ഡച്ചുകാരന്റെ നേട്ടമായി വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. 
2012 മുതല്‍ 2014 വരെ ഐ-ലീഗ് ക്ലബ് പ്രയാഗ് യുനൈറ്റഡിനെയും 2015 ല്‍ ഈസ്റ്റ് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു. 2016 ല്‍ സൗദി അറേബ്യയില്‍ അല്‍ഇത്തിഫാഖിന്റെ കോച്ചായി. കഴിഞ്ഞ സീസണിലാണ് ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. 

Latest News