Thursday , June   20, 2019
Thursday , June   20, 2019

റണ്‍ യന്ത്രമായി ഇംഗ്ലണ്ട്, വീണ്ടും 300 കടന്നു

ലീഡ്‌സ് - പാക്കിസ്ഥാനെതിരായ അഞ്ചു മത്സര പരമ്പരയില്‍ പൂര്‍ത്തിയായ നാലാമത്തെ കളിയിലും ഇംഗ്ലണ്ട് 340 ലേറെ സ്‌കോര്‍ ചെയ്തു. പരമ്പര ആതിഥേയര്‍ 4-0 ന് ജയിച്ചു. ക്രിസ് വോക്‌സ് അഞ്ചു വിക്കറ്റെടുത്തു. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.
അഞ്ചാം ഏകദിനത്തില്‍ ഒമ്പതിന് 351 റണ്‍സാണ് ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്തത്. ജോ റൂട്ടും (73 പന്തില്‍ 84) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (64 പന്തില്‍ 76) പോരാട്ടം നയിച്ചു. അസുഖത്തിനു ശേഷം പാക്കിസ്ഥാന്‍ ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ ഇമാദ് വസീം മൂന്നു വിക്കറ്റെടുത്തു. 

Latest News