Wednesday , June   19, 2019
Wednesday , June   19, 2019

നോവക്കിനെ കീഴടക്കി നദാല്‍ റോം ചാമ്പ്യന്‍

റോം - കരൊലൈന പ്ലിസ്‌കോവയും റഫായേല്‍ നദാലും ഇറ്റാലിയന്‍ ക്ലേ കോര്‍ട് ടെന്നിസില്‍ കിരീടം നേടി. വനിതാ ഫൈനലില്‍ പ്ലിസ്‌കോവ 6-3, 6-4 ന് യോഹാന കോണ്ടയെ തോല്‍പിച്ചു. ഈ ജയത്തോടെ പ്ലിസ്‌കോവ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയരും. 
ടോപ് സീഡ് നോവക് ജോകോവിച്ചിനെയാണ് നദാല്‍ മൂന്നു സെറ്റില്‍ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-0 ന് നദാല്‍ ജയിച്ച ശേഷം നോവക് തിരിച്ചടിച്ചെങ്കിലും നിര്‍ണായക സെറ്റില്‍ നദാല്‍ ഉജ്വലമായി തിരിച്ചുവന്നു (6-0, 4-6, 6-1). പരസ്പരമുള്ള മത്സരങ്ങളില്‍ നോവക് തന്നെയാണ് ഇപ്പോഴും മുന്നില്‍ (28-26).
മഡ്രീഡില്‍ തന്നെ തോല്‍പിച്ച ഗ്രീസിന്റെ സ്റ്റെഫനോസ് സിറ്റ്‌സിപാസിനെയാണ് സെമിയില്‍ നദാല്‍ 6-3, 6-4 ന് തോല്‍പിച്ചത്. 

Latest News