Wednesday , June   19, 2019
Wednesday , June   19, 2019

ആറാം സീസണിലും മെസ്സി 50 ഗോള്‍ കടന്നു

ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണ അവസാന മത്സരത്തില്‍ ഐബാറുമായി 2-2 സമനില പാലിച്ചു. ബാഴ്‌സലോണയുടെ രണ്ടു ഗോളുമടിച്ചത് ലിയണല്‍ മെസ്സിയാണ്. ഇതോടെ കരിയറില്‍ ആറാം തവണ ഒരു സീസണില്‍ മെസ്സി ബാഴ്‌സക്കു വേണ്ടി അമ്പതിലേറെ ഗോളടിച്ചു. 36 ഗോളും 13 അസിസ്റ്റുമായി മെസ്സി ലീഗില്‍ ടോപ്‌സ്‌കോററായി. 21 ഗോളടിക്കുകയും ആറ് ഗോളിന് വഴിയൊരുക്കുകയും ചെയ്ത ലൂയിസ് സോറസും റയലിന്റെ കരീം ബെന്‍സീമയുമാണ് രണ്ടാം സ്ഥാനത്ത്. 

Latest News