Wednesday , June   19, 2019
Wednesday , June   19, 2019

വിട ചോദിക്കാതെ ബെയ്ല്‍, അവസാന കളി റയല്‍ തോറ്റു

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മഡ്രീഡിനും ക്ലബ്ബിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഗാരെത് ബെയ്‌ലിനും ദയനീയാന്ത്യം. റയല്‍ ബെറ്റിസിനോട് സ്വന്തം ഗ്രൗണ്ടില്‍ 0-2 ന് തോറ്റാണ് ദുരന്തമായ സീസണിന് റയല്‍ തിരശ്ശീലയിട്ടത്. റയല്‍ ജഴ്‌സിയില്‍ അവസാനമായി ഇറങ്ങാന്‍ ബെയ്‌ലിന് കോച്ച് സിനദിന്‍ സിദാന്‍ അവസരം നല്‍കിയില്ല. മൂന്ന് സബ്‌സ്റ്റിറ്റിയൂട്ടുകള്‍ ഇറങ്ങിയെങ്കിലും ബെയ്‌ലിന് റിസര്‍വ് ബെഞ്ചിലിരുന്ന് കളി കാണേണ്ടി വന്നു. ഈ സീസണിനൊടുവില്‍ ബെയ്ല്‍ ക്ലബ് വിടുമെന്ന് ഉറപ്പാണ്. ബാഴ്‌സലോണക്ക് 19 പോയന്റ് പിന്നില്‍ മൂന്നാം സ്ഥാനത്താണ് റയല്‍. വെറും 68 പോയന്റാണ് അവര്‍ നേടിയത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ്. 12 മത്സരങ്ങള്‍ റയല്‍ തോറ്റു. 1974 നു ശേഷം ആദ്യമായാണ് ഇത്ര മത്സരങ്ങള്‍ തോല്‍ക്കുന്നത്. 

Latest News