Thursday , June   20, 2019
Thursday , June   20, 2019

ഗുഹയില്‍ ജാലകം കാണുന്നത് ഇതാദ്യം; മോഡിയുടേത് നാടകമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേദാര്‍നാഥ് ദര്‍ശനത്തിനു നല്‍കിയ മാധ്യമ കവറേജ് വോട്ട് നേടാനുള്ള നാടകമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. അവസാനഘട്ട വോട്ടെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായിരുന്നു മോഡിയുടെ നാടകം.
ഏതു ദൈവത്തെ വേണമെങ്കിലും ആരാധിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കേദാര്‍നാഥില്‍ നടന്നത് ഒരിക്കലും പാടില്ലാത്തതാണ്.
നരേന്ദ്ര മോഡി ധ്യാനത്തിനിരുന്നത് ഒരു വര്‍ഷം മുമ്പ് മാത്രം നിര്‍മിച്ചതാണ്. തന്റെ ജീവിതത്തില്‍ ഇതുവരെ ഗുഹയില്‍ ഒരു ജനല്‍ കണ്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.

 

Latest News