Thursday , June   20, 2019
Thursday , June   20, 2019

നോമ്പെടുക്കാറുണ്ടെന്ന് തുറന്ന്  പറഞ്ഞ് അനു സിത്താര 

വടകര-ഒട്ടും ജാഡയില്ലാതെ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള താരമാണ് അനു സിത്താര. സിനിമയിലെ പ്രശസ്തി ഈ വയനാട്ടുകാരിയെ ഒട്ടും ബാധിച്ചില്ല. തീരെ കൃത്രിമത്വമില്ലാത്ത സംസാര ശൈലി. അതു കൊണ്ടു തന്നെ ട്രോളന്‍മാരുടെ ആക്രമണം തീരെ ഉണ്ടാകാറില്ല. ഇപ്പോഴിതാ 
റമദാന്‍ നോമ്പു കാലത്ത് താരം ചില തുറന്നു പറച്ചിലുകള്‍ നടത്തിയിരിക്കുന്നു. പ്രമുഖ മഹിളാ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നോമ്പിനെകുറിച്ച് അനു സിത്താര പറഞ്ഞത്. 
അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമായിരുന്നു. ഞാന്‍ ജനിച്ച ശേഷമാണ് അമ്മ വീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തിയുമാണ്. വിഷുവും ഓണവും പെരുന്നാളുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും.-അനു പറഞ്ഞു. 
ഒരു രഹസ്യം കൂടി പറയാം- പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട്- അനു സിത്താര വെളിപ്പെടുത്തി.  

Latest News