Wednesday , June   19, 2019
Wednesday , June   19, 2019

കണ്ണിനും മനസ്സിനും കുളിരേകി ടി.പി.എ വാർഷികം

പ്രവാസി ഒത്തൊരുമയുടെ ആഘോഷത്തിൽ ആഹ്ലാദത്തിമിർപ്പിലാടി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ടി.പി.എ) അഞ്ചാം വാർഷികം. ജിദ്ദ കിലോ പത്തിലുള്ള ഹദീക്ക ഓഡിറ്റോറിയത്തിൽ
വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. സാംസ്‌കാരിക വൈവിധ്യങ്ങളുടെയും മതമൈത്രിയുടെയും സംഗമ ഭൂമിയായ ആഘോഷം
സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്നവരുടെ ദുരിതം
അകറ്റാൻ ടി.പി.എ നടത്തിവരുന്ന ഇടപെടലുകൾ കൂടുതൽ ശക്തമായി തുടരുമെന്നുള്ള പ്രഖ്യാപന വേദി കൂടിയായി. മതമൈത്രി ഗാനത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വിവേക് അവതരിപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷം ടി.പി.എ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സാക്ഷിപത്രമായിരുന്നു,
സമ്മേളനം കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ  പ്രൊഫസർ ഡോ. ഇസ്മയിൽ മരിതേരി ഉദ്ഘാടനം ചെയ്തു. ടി.പി.എ ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ആഘോഷങ്ങളിൽ
മാത്രം ഒതുങ്ങാതെ ജീവകാരുണ്യത്തിന് പ്രഥമ പരിഗണന നൽകുന്ന ടി.പി.എയുടെ നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളുടെ നെഗറ്റീവ് സൈഡ് കുട്ടികളിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ മാതാപിതാക്കൾ
ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചുള്ള  ബോധവൽക്കരണ ക്ലാസും അദ്ദേഹം നയിച്ചു. 
'കൈകോർക്കാം കണ്ണീരൊപ്പാം' എന്ന
ആപ്തവാക്യം മുന്നിൽ നിർത്തി വരുന്ന വർഷം ശാരീരികമായി ബുദ്ധിമുട്ടുള്ള 25 പേർക്ക് വീൽ ചെയറും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 25 പേർക്ക് തയ്യൽ മെഷീനും നൽകുമെന്ന്
അധ്യക്ഷത വഹിച്ച പ്രസിഡന്റ് നാസിമുദ്ദീൻ മണനാക് അറിയിച്ചു. പന്ത്രണ്ടാം ക്ലാസിൽ വിജയിച്ച ടി.പി.എ അംഗങ്ങളുടെ മക്കളായ അക്മല ബൈജു, സുമയ്യ സുലൈമാൻ, സാമിർ
നജീം എന്നിവർക്കുള്ള സർടിഫിക്കറ്റും സമ്മാനവും ഡോ. ഇസ്മയിൽ മരിതേരി വിതരണം ചെയ്തു. നൃത്താധ്യാപകരായ സുധാ രാജിന്
അബൂബക്കറും വിനീത രാജിന് ഷെരീഫ് അറയ്ക്കലും രജനി ശ്രീഹരിക്ക് ജലീൽ കണ്ണമംഗലവും സമ്മാനങ്ങൾ നൽകി. അൻസാർ വർക്കല സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
ആഷിർ കൊല്ലം രചന നിർവഹിച്ച് ജിദ്ദയിലെ പ്രമുഖ ഗായകരും ടി.പി.എ അംഗങ്ങളും ചേർന്ന് ആലപിച്ച അവതരണ ഗാനം മതമൈത്രിയുടെ കാഹളമായി. തുടർന്നു നടന്ന നൃത്തനൃത്യങ്ങൾ, സംഗീത നിശ, കോമഡി സ്‌കിറ്റ് എന്നിവ
കലാസ്വാദകർക്ക് നവ്യാനുഭവം പകർന്നു. സുധാ രാജ്, വിനീത രാജ്, രജനി ശ്രീഹരി, സന സെയ്ദ്, നാജിയ, സോഫിയ സുനിൽ എന്നിവർ അണിയിച്ചൊരുക്കിയി നൃത്ത നൃത്യങ്ങൾ, ഒപ്പന, സ്‌കിറ്റ് തുടങ്ങിയ പരിപാടികളിൽ ദേവിക മധു, അനുഗ്രഹ അജയ്, അനന്യ മോഹൻ, സ്‌നേഹ സാം, അനുപ്രിയ രാജീവ്, ഹഷിത ഹരി, സാൻവി സാജ്, ആവണി ദീപക്, നിവേദിത പ്രകാശ്, അൻഷാ രാഗേഷ്, ജൊവാന റെയ്ച്ചൽ തോമസ്, ചിത്ര നായർ, സ്മൃതി സുനിൽ, ഗായത്രി എസ്, ഗൗരി സുധീർ, നസ്‌വ നൗഷി, നാദിർനാസ്, അർഷിക സുനിൽ, ഷാന സുലൈമാൻ, സെഹ്‌ല ഹുസൈൻ സംറിൻ ഫാത്തിമ, സഹൽ അൻവർ, സഹദ് അൻവർ, കൃഷ്‌ണേന്ദു, രഹാൻ നൗഷാദ്, അജാസ് അൻവർ, ആഷിഫ് അൻവർ, ആശ്വാസ് അനിൽ, ഫിദ, ഫഹ്മി, നുഹ, നിസ്‌വ, നിയ, സ്വേതാ പ്രേംനാഥ്, പ്രീത എം.എസ്, വർഷിണി രാജ്, ഐശ്വര്യ ജയശങ്കർ, ധനുശ്രീ സുബ്രഹ്മണ്യൻ, നിക്കോള ഡോറിസ്, അരവിന്ദ് ശ്രീഹരി, ദർശിനി ജ്യോതികുമാർ, എൻമിമാ സാജ്, തൻമിയ മനോജ്, മുഹമ്മദ് അയാൻ, മുഹമ്മദ് അമൻ, അജ്മൽ ഹാഷിം, ഫാത്തിമ സൈന, ആയിഷ
യുസ്‌റ, ഫാത്തിമ സലാം, അഷ്ഫാഖ് ഷെമീം, ഹാറൂൺ ഷമീർ, അദ്‌നാൻ
സലാം എന്നിവർ അണിനിരന്നു.  അനസ്, സജീർ, ഷഹീൻ എന്നിവരുടെ സിനിമാറ്റിക് ഡാൻസ് ശ്രദ്ധേയമായി. നൂഹ് ബീമാപള്ളി, ജമാൽ പാഷ, നജീം തോളൂർ, വിവേക്, അബ്ദുൽ റഷീദ്, മൻസൂർ എടവണ്ണ, സോഫിയ സുനിൽ, ധന്യ പ്രശാന്ത് എന്നിവർ അവതരിപ്പിച്ച ഗാനനിശ ഹൃദ്യമായി. പ്രോഗ്രാം കമ്മിറ്റി  കൺവീനർ രാജരാജിന്റെ നേതൃത്വത്തിൽ സിറാജ് വടശ്ശേരിക്കോണം, നൗഷാദ് ആറ്റിങ്ങൽ, സുലൈമാൻ, ബൈജു സുലൈമാൻ, സജീവ് കവലയൂര്, അൻവർ കല്ലമ്പലം, റഫീഖ്, മുനീർ, സഫീർ അലി, സുനിൽ, ചന്ദ്രബാബു, അൻഷാദ്, അനിൽ, അഷ്‌റഫ്, ഹുസൈൻ ബാലരാമപുരം, നവാസ് ബീമാപള്ളി എന്നിവർ പരിപാടി നിയന്ത്രിച്ചു.
 

Latest News