Sunday , May   19, 2019
Sunday , May   19, 2019

പാസ്‌വേഡ് നല്‍കിയില്ല, ഭാര്യയെ ആസിഡൊഴിച്ച് കൊന്ന പ്രതിക്ക് വധശിക്ഷ

അബുദാബി- ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് യു.എ.ഇയില്‍ വധശിക്ഷ. അബുദാബി പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ചത്. മൊബൈല്‍ ഫോണിന്റെ പാസ്‌വേഡ് പറഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതിനാണ് ഭര്‍ത്താവ് കടുംകൈ ചെയ്തത്.
അപ്പീല്‍ കോടതിയുടെ വധശിക്ഷാ വിധിയാണ് പരമോന്നത കോടതി ശരിവെച്ചത്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ആറ് മക്കളുടെ മാതാവായ ഇവര്‍ മയക്കുമരുന്നിനും സംശയരോഗത്തിനും അടിമയായ ഭര്‍ത്താവിന്റെ ക്രൂരതക്ക് ഇരയാവുകയായിരുന്നെന്ന് കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ ശരിവെച്ചത്.