Sunday , May   19, 2019
Sunday , May   19, 2019

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് വിലക്ക്?

ന്യൂയോര്‍ക്ക് - ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കാന്‍ യുവേഫ പാനല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. സാമ്പത്തിക അച്ചടക്കലംഘനം നിരീക്ഷിക്കുന്ന യുവേഫയുടെ സാമ്പത്തികകാര്യ വിഭാഗമാണ് നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 
സാമ്പത്തിക ചട്ടങ്ങള്‍ സിറ്റി ലംഘിച്ചതായി ജര്‍മന്‍ മാഗസിന്‍ ദെര്‍സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യുവേഫയും പ്രീമിയര്‍ ലീഗും ഈയിടെ സിറ്റിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. .