Wednesday , June   26, 2019
Wednesday , June   26, 2019

ഇറ്റാലിയന്‍ ഓപണില്‍ വില്യംസ് പോര്

റോം - ഇറ്റാലിയന്‍ ഓപണ്‍ വനിതാ ടെന്നിസ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ വില്യംസ് സഹോദരിമാര്‍ ഏറ്റുമുട്ടും. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് റോമില്‍ സഹോദരിമാര്‍ മുഖാമുഖം വരുന്നത്. മുപ്പത്തേഴുകാരി സെറീന നാലു തവണ ഇവിടെ കിരീടം നേടിയിട്ടുണ്ട്. രണ്ടു മാസത്തോളമായി പരിക്കു കാരണം വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ സെറീന യോഗ്യതാ റൗണ്ടിലൂടെ വന്ന സ്വീഡിഷ് താരം റെബേക്ക പീറ്റേഴ്‌സനെ അനായാസം തോല്‍പിച്ചു (6-4, 6-2).
മുപ്പത്തെട്ടുകാരി വീനസ് 1999 ലെ റോം ചാമ്പ്യനാണ്. ബെല്‍ജിയത്തിന്റെ എലിസ് മെര്‍ടന്‍സിനെ 7-5, 3-6, 7-6 (7-4) ന് തോല്‍പിക്കാന്‍ മൂന്നു മണിക്കൂറിലേറെ കളിക്കേണ്ടി വന്നു. 
 

Latest News