Sunday , May   19, 2019
Sunday , May   19, 2019

പുരുഷ ഫുട്‌ബോളില്‍ വിസിലൂതാന്‍ വനിതകള്‍

ക്വാലാലംപൂര്‍ - ഏഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ മത്സരം വനിതാ റഫറിമാരുടെ സംഘം നിയന്ത്രിക്കും. ബുധനാഴ്ച മ്യാന്മര്‍ തലസ്ഥാനമായ യാംഗോണിലെ തുവുന്ന സ്‌റ്റേഡിയത്തിലാണ് ചരിത്രം പിറക്കുക. മ്യാന്മറിലെ യാംഗോണ്‍ യുനൈറ്റഡും കംബോഡിയയിലെ നാഗ വേള്‍ഡും തമ്മിലുള്ള എ.എഫ്.സി കപ്പ് മത്സരം ജപ്പാന്‍കാരിയായ റഫറി യോഷിമി യാമാഷിതയും അസിസ്റ്റന്റുമാരായ മകോതൊ ബൊസോനൊ, നൊവോമി തെഷിരോഗി എന്നിവരുമാണ് നിയന്ത്രിക്കുക. 
ഏഷ്യന്‍ ക്ലബ് ഫുട്‌ബോളില്‍ ആദ്യമായാണ് പുരുഷ ക്ലബ് മത്സരത്തില്‍ വനിതാ റഫറി വിസില്‍ വിളിക്കുകയെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. 

Latest News