Sunday , June   16, 2019
Sunday , June   16, 2019

ക്രിക്കറ്റില്‍ വനിതാ വിപ്ലവം, ഇന്ത്യക്കാരി മാച്ച് റഫറി

ന്യൂദല്‍ഹി - ഇന്ത്യക്കാരി ജി.എസ്. ലക്ഷ്മിയെ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യെ മാച്ച് റഫറിമാരുടെ പട്ടികയില്‍ ഉള്‍പെടുത്തി. അമ്പത്തൊന്നുകാരി രാജ്യാന്തര ക്രിക്കറ്റിലെ പ്രഥമ വനിതാ മാച്ച് റഫറി ആവും.  ഇതോടെ പുരുഷന്മാരുടെ മത്സരത്തിലും ലക്ഷ്മിക്ക് മാച്ച് റഫറിയാവാന്‍ സാധിക്കും. 
2008-09 സീസണ്‍ മുതല്‍ ഇന്ത്യയിലെ ആഭ്യന്തര വനിതാ ക്രിക്കറ്റില്‍ ലക്ഷ്മി മാച്ച് റഫറിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. മൂന്ന് വനിതാ ഏകദിനങ്ങളിലും മൂന്ന് വനിതാ ട്വന്റി20 യിലും മാച്ച് റഫറി പദവി വഹിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരമായ ലക്ഷ്മി ആന്ധ്രാപ്രദേശിലെ രാജമുന്ദ്രി സ്വദേശിയാണ്. ആന്ധ്രക്കും ബിഹാറിനും വേണ്ടി കളിച്ചിട്ടുണ്ട്. 
ഇന്റര്‍നാഷനല്‍ മാച്ച് റഫറി പാനലില്‍ ഐ.സി.സി ഉള്‍പെടുത്തിയത് വലിയ അംഗീകാരമാണെന്ന് ലക്ഷ്മി പറഞ്ഞു. ദീര്‍ഘകാലം കളിക്കാരിയായിരുന്നത് ഗുണം ചെയ്യുമെന്ന് അവര്‍ പ്രത്യാശിച്ചു.