Sunday , May   19, 2019
Sunday , May   19, 2019

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

മുംബൈ - ശ്രീലങ്ക എ ക്രിക്കറ്റ് ടീമിനെ ടെസ്റ്റിലും ഏകദിനങ്ങളിലും നേരിടേണ്ട ഇന്ത്യ എ ടീമില്‍ മലയാളി പെയ്‌സ്ബൗളര്‍ സന്ദീപ് വാര്യറെ ഉള്‍പെടുത്തി. ടെസ്റ്റില്‍ ഇശാന്‍ കിഷനും ഏകദിനങ്ങളില്‍ പ്രിയങ്ക് പഞ്ചലുമാണ് ഇന്ത്യ എ ടീമിനെ നയിക്കുക. ഈ മാസം 25 നാണ് ശ്രീലങ്ക എ-ക്കെതിരായ പരമ്പര ആരംഭിക്കുക. 
വെസ്റ്റിന്‍ഡീസ് എ-ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെയും പ്രഖ്യാപിച്ചു. ടെസ്റ്റില്‍ ശ്രേയസ് അയ്യരും ഏകദിനങ്ങളില്‍ മനീഷ് പാണ്ഡെയും ടീമിനെ നയിക്കും.