Sunday , May   19, 2019
Sunday , May   19, 2019

ഡിഗ്രിയ്ക്ക് ചേര്‍ന്നതിന് ഭാര്യയുടെ  കൈവിരലുകള്‍ മുറിച്ചു മാറ്റി 

ധാക്ക-ഭര്‍ത്താവിനോട് അനുമതി വാങ്ങാതെ ബിരുദ പഠനം നടത്തിയതിന് ഭാര്യയുടെ കൈവിരലുകള്‍ ഭര്‍ത്താവ് മുറിച്ചുമാറ്റി. 'ഞാന്‍ നിനക്കൊരു സര്‍പ്രൈസ് കാത്തു വച്ചിട്ടുണ്ട്. കണ്ണുകള്‍ അടയ്ക്കൂ...കൈകള്‍ നീട്ടൂ...' പ്രിയപ്പെട്ടന്റെ സ്‌നേഹത്തില്‍ ചാലിച്ച ഈ വാക്കുകള്‍ കേട്ടാണ് ഹവ്വ ഓടിയരികിലേക്കെത്തിയത്. പക്ഷേ സമ്മാനം പ്രതീക്ഷിച്ചു നീണ്ടു പോയ ആ കൈകള്‍ നിമിഷങ്ങള്‍ക്കകം ചോരത്തുണ്ടുകളായി. ആ മുറി മുഴുവന്‍ രക്തം തളം കെട്ടി. ബംഗ്ലാദേശിലാണ് ഈ കൊടുക്രൂരത അരങ്ങേറിയത്.
21കാരിയായ ഹവ്വ അക്തര്‍ എന്ന യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിനാല്‍ ആക്രമിക്കപ്പെട്ടത്. യുഎഇയില്‍ ജോലി ചെയ്യുകയായിരുന്ന ഇവരുടെ ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്. തന്നെ അറിയിക്കാതെ പഠിക്കാന്‍ പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈവിരലുകള്‍ മുറിച്ചശേഷം അത് മാലിന്യകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് തിരികെ കൂട്ടിചേര്‍ക്കാന്‍ ലഭിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. 

Latest News