Sunday , May   19, 2019
Sunday , May   19, 2019

ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്: സിറിയ, കൊറിയ കളിക്കും

ന്യൂദല്‍ഹി - ജൂലൈയില്‍ ആരംഭിക്കുന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ഫുട്‌ബോളില്‍ സിറിയ, താജിക്കിസ്ഥാന്‍, വടക്കന്‍ കൊറിയ ടീമുകള്‍ കളിക്കും. ഇന്ത്യയാണ് പ്രഥമ ടൂര്‍ണമെന്റില്‍ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം കെനിയയെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പിച്ചത്. ന്യൂസിലാന്റും ചൈനീസ് തായ്‌പെയിയുമായിരുന്നു മറ്റു ടീമുകള്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുന്നോടിയായാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.