Wednesday , June   26, 2019
Wednesday , June   26, 2019

ഡിജിറ്റൽ കറൻസി ഇടപാടുമായി ഫേസ്ബുക്കും 

ഡിജിറ്റൽ കറൻസി  ഇടപാടിനും ഫേസ്ബുക്ക് വഴി തുറക്കുന്നു. നാണയ വിനിമയ രംഗത്തെ നിർണായക മാറ്റങ്ങൾ കണക്കിലെടുത്താണ് ഫേസ് ബുക്കിന്റെ നീക്കം. ഡിജിറ്റൽ നാണയമായ ബിറ്റ്‌കോയിൻ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വ്യാപകമാണെങ്കിലും തങ്ങളുടെ അപ്ലിക്കേഷൻ വഴി ഡിജിറ്റൽ പണമിടപാട് നടത്താൻ തന്നെയാണ് ഫേസ്ബുക്ക് ആലോചിക്കുന്നത്. ഡിജിറ്റൽ കറൻസി ഇടപാട് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനു മുന്നോടിയായി  ഓൺലൈൻ വ്യാപാരികൾ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവരുമായി ഫേസ് ബുക്ക് ചർച്ച നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 
 ബിറ്റ്‌കോയിനുകൾക്ക് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലാത്തതിനാലും നിയന്ത്രണങ്ങൾ ഇല്ലാത്തതിനാലും ഇടപാടുകൾ എളുപ്പമാണ്. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെയാണ് ഫേസ്ബുക്കും പദ്ധതി നടപ്പാക്കുക. ഫേസ് ബുക്ക് കറൻസി ആദ്യം അവതരിപ്പിക്കുക ഇന്ത്യയിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അടുത്തിടെ ഫേസ് ബുക്ക് മുൻ  പ്രസിഡന്റ് ഡേവിഡ് മാർക്കസിനെ ബ്ലോക് ചെയിൻ വിഭാഗത്തിന്റെ  തലവനായി നിയമിച്ചിരുന്നു.
 

Latest News