Sunday , May   19, 2019
Sunday , May   19, 2019

പാടത്ത് വിത്ത് വിതയ്ക്കാനും ഇനി ഡ്രോൺ

ആളില്ലാ വിമാനമെന്ന് വിളിക്കാവുന്ന ഡ്രോൺ സർവ മേഖലകളിലും സാന്നിധ്യമറിയിക്കുകയാണ്. നെൽകൃഷി ലാഭകരമല്ലെന്ന കർഷകരുടെ മുറവിളി ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലുമുണ്ട്. തൊഴിലാളി ക്ഷാമവും കൂലിയിലുണ്ടായ വർധനയും കാരണമാണ് നെൽകൃഷി നഷ്ടത്തിലായതെന്നാണ് പൊതുവെയുള്ള പരാതി. ലാഭകരമായിട്ടല്ല, പരമ്പരാഗതമായി തുടർന്നുവരുന്ന കൃഷി ഉപേക്ഷിക്കാൻ മനസ്സു വരുന്നില്ലെന്ന് പറയുന്ന കർഷകരേയും കാണാം. തൊഴിലാളികളെ പരിമിതപ്പെടുത്താനും കൃഷി ചെലവ് കുറക്കാനും സഹായിക്കുമെന്ന് അവകാശപ്പെട്ടാണ് ദക്ഷിണ കൊറിയയിലെ ബുസാൻ ടെക്‌നോളജി കേന്ദ്രത്തിനു സമീപം പാടത്ത് ഡ്രോൺ വഴി വിത്തു വിച്ചത്. 
ചെലവു ചുരുക്കാൻ സഹായിക്കുന്നതും കൂടുതൽ തൊഴിലാളികൾ ആവശ്യമില്ലാത്തതുമായ കൃഷി രീതിയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുകയാണ് ബുസാനിലെ അഗ്രിക്കൾച്ചറൽ ടെക്‌നോളജി സെന്ററിന്റെ ലക്ഷ്യം.
 

Latest News