Sunday , May   19, 2019
Sunday , May   19, 2019

കോളി ഫ്‌ളവർ ഇല എന്തിന് 

കോളിഫഌവറിന്റെ വെള്ള ഭാഗം അടർത്തി എടുത്ത ശേഷം പച്ച ഇല കളയുകയാണ് പലരും ചെയ്യുന്നത്.  പച്ച കോളി ഫഌവർ ഇലകൾ കറികളിലും സ്റ്റൂവിലും സാമ്പാറിലും ഇടുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. ധാരാളം കാൽസ്യം അടങ്ങിയ ഈ ഇല 100 ഗ്രാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ 600 മില്ലിഗ്രാം കാൽസ്യം ലഭിക്കും. 50 ഗ്രാം കോളിഫഌവർ ഇലയിൽ നിന്നും 20 മില്ലി ഗ്രാം അയൺ ലഭിക്കുന്നു. ശരീരത്തിന് അവശ്യമുള്ളതോ 15 മില്ലി ഗ്രാം അയണും.
പ്രോട്ടീനും അമിനോ അമ്ലങ്ങളും നിറഞ്ഞതാണ് കോളി ഫഌവർ ഇല. 100 ഗ്രാം ഇലയിൽ 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. അതിനാൽ കോളിഫഌവർ ഇല വലിച്ചെറിയാതിരിക്കുക. അര കപ്പ് കോളിഫഌവർ ഇല ഉപയോഗിക്കുന്ന വ്യക്തിക്ക് അയാളുടെ ശരീരത്തിന് ആവശ്യമായ പകുതി കാത്സ്യം ലഭിക്കുന്നു.
 

Latest News