Sunday , May   19, 2019
Sunday , May   19, 2019

തേങ്ങയും തേങ്ങാപ്പാലും 

സൗന്ദര്യത്തിനും മുടി വളർച്ചക്കും മികച്ച വഴിയാണ് തേങ്ങാപ്പാൽ. മുടി വളർച്ചയുടെ അത്യാവശ്യ ഘട്ടങ്ങളിൽ തേങ്ങാപ്പാൽ ഉപയോഗിക്കാം.  മുടി വളർച്ചയെ വളരെയധികം സഹായിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തിലും തേങ്ങാപ്പാൽ ഉപയോഗിക്കുന്നത് എങ്ങനെ. 

തേങ്ങാപ്പാൽ എടുക്കേണ്ട വിധം 
ചിരവിയ തേങ്ങയിൽനിന്നും തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ നല്ല പോലെ അരിച്ച് ചീനച്ചട്ടിയിൽ കുറച്ച് സമയം ചൂടാക്കുക. മാക്‌സിമം അഞ്ച് മിനിട്ട്. അതിനു ശേഷം തേങ്ങാപ്പാൽ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. പിറ്റേ ദിവസം ഉപയോഗിക്കാം.

ഉപയോഗിക്കുന്നത് 
മുടി വൃത്തിയായി ചീകിയ ശേഷം പഞ്ഞി കൊണ്ട് തേങ്ങാപ്പാലിൽ മുക്കി അത് തലയോട്ടിയിലും മറ്റും പുരട്ടുക. പുരട്ടിക്കഴിഞ്ഞതിനു ശേഷം മുടി പൊതിഞ്ഞു കെട്ടി സൂക്ഷിക്കണം. അഞ്ച് മുതൽ ആറു മണിക്കൂർ വരെയെങ്കിലും ഈ രീതിയിൽ മുടി കെട്ടിവെക്കണം. തേങ്ങാപ്പാൽ മുടിയുടെ വേരുകളിലേക്കും തലയോട്ടിയിലേക്കും ഇറങ്ങിച്ചെല്ലുന്നതിനു വേണ്ടിയാണ്  ഇതു ചെയ്യുന്നത് . പിന്നീട് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. 
ഷാമ്പൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ ഇടുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള കണ്ടീഷനിംഗ് തേങ്ങാപ്പാൽ കൊണ്ടു തന്നെ ഉണ്ടാക്കാം. അതിനായി നാലു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ തേനും ഒലീവ് ഓയിലുമായി മിക്‌സ് ചെയ്യുക. ഇത് രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം മുടിയിൽ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.
 

Latest News