ശ്രീലങ്കയിലെ ചാവേര്‍ ആക്രമണം; കേരളത്തില്‍ എന്‍.ഐ.എ റെയ്ഡ്

പാലക്കാട്- ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവ് സഹ്്‌റാന്‍ ഹാഷിം കേരളത്തില്‍ വന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ  ദേശീയ അന്വേഷണ ഏജന്‍സി പാലക്കാട്ടും കാസര്‍കോട്ടും റെയ്ഡ് നടത്തി.
കാസര്‍കോട് രണ്ടു വീടുകളിലും പാലക്കാട് ഒരിടത്തുമാണ് എന്‍.ഐ.എ പരിശോധന നടത്തിയത്. കാസര്‍കോട് സ്വദേശികളായ രണ്ടു പേരോട് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവരുടെ  മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

സഹ്‌റാന്‍ ദക്ഷിണേന്ത്യ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ആലുവയിലും  മലപ്പുറത്തും ഇയാള്‍ പ്രഭാഷണം നടത്തിയതായി പറയുന്നു.

 

 

 

Latest News