Sunday , May   19, 2019
Sunday , May   19, 2019

മോഡിക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ കൈ വെട്ടുമെന്ന് ബി.ജെ.പി നേതാവ്

മാണ്ഡി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നവരുടെ കരം ഛേദിക്കുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് ശാസിക്കപ്പെട്ട ഹിമാചല്‍ പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സത്പാല്‍ സിംഗ് സട്ടിയാണ് വീണ്ടും വിവാദ പരാമര്‍ശം നടത്തിയത്. മാണ്ഡിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് സത്പാല്‍ സിംഗിനെ വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശാസിക്കുകയും 48 മണിക്കൂര്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തുകയു ചെയ്തിരുന്നു.