Sunday , May   19, 2019
Sunday , May   19, 2019

എട്ടാം സെക്കന്റില്‍ ഗോള്‍, പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ്

വാറ്റ്ഫഡ് - സതാംപ്റ്റന്റെ ഷെയ്ന്‍ ലോംഗ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തിലെ വേഗമേറിയ ഗോളിന് ഉടമയായി. വാറ്റ്ഫഡിനെതിരായ മത്സരത്തില്‍ ലോംഗ് ഗോളടിക്കുമ്പോള്‍ ക്ലോക്കില്‍ 7.69 സെക്കന്റേ ആയിട്ടുണ്ടായിരുന്നുള്ളൂ.
2000 ല്‍ ബ്രാഡ്ഫഡിനെതിരെ ടോട്ടനത്തിന്റെ ലെഡ്‌ലി കിംഗ് 9.9 സെക്കന്റില്‍ നേടിയ ഗോളാണ് ഇതുവരെ പ്രീമിയര്‍ ലീഗിലെ വേഗമേറിയ ഗോള്‍.