Sunday , May   19, 2019
Sunday , May   19, 2019

സ്പാനിഷ് സൂപ്പര്‍ കപ്പ് സൗദിയില്‍ കളിച്ചേക്കും

മഡ്രീഡ് - അടുത്ത വര്‍ഷം മുതല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍ കളിക്കുന്നതിനെക്കുറിച്ച് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ ഗൗരവമായി ആലോചിക്കുന്നു. ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയാലിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്പാനിഷ് ലീഗിലെയും കോപ ഡെല്‍റേയിലെയും ആദ്യ സ്ഥാനക്കാരെ പങ്കെടുപ്പിച്ച് 'ഫൈനല്‍ ഫോര്‍ ടൂര്‍ണമെന്റും' പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
നിലവില്‍ സീസണിന്റെ തുടക്കത്തിലാണ് സ്പാനിഷ് സൂപ്പര്‍ കപ്പ് കളിക്കാറ്. ലീഗ് ചാമ്പ്യന്മാരും കോപ ഡെല്‍റേ ചാമ്പ്യന്മാരും തമ്മില്‍. എന്നാല്‍ ജനുവരിയില്‍ സൂപ്പര്‍ കപ്പ് കളിക്കുന്നതിനെക്കുറിച്ചാണ് പുതിയ ആലോചന. അടുത്തയാഴ്ച ചേരുന്ന ഫെഡറേഷന്റെ ജനറല്‍ അസംബ്ലി ഇക്കാര്യം ചര്‍ച്ച ചെയ്യും. 
ആറു സീസണിലെ സൂപ്പര്‍ കപ്പ് സൗദിയില്‍ സംഘടിപ്പിച്ചാല്‍ സ്പാനിഷ് ഫെഡറേഷന് മൂന്നു കോടി യൂറോ പ്രതിഫലം കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം റുബിയാലിസ് സ്ഥിരീകരിച്ചില്ല. അത്ര വലിയ തുക കിട്ടുക ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. 

Latest News