Sunday , May   19, 2019
Sunday , May   19, 2019

കളി ജയിച്ചാല്‍ ഇനി മദ്യമില്ല

ലണ്ടന്‍ - എഫ്.എ കപ്പ് കിരീടം നേടുന്ന ടീമിന് ഇനി ആല്‍ക്കഹോള്‍ ഇല്ലാത്ത ഷാമ്പെയ്ന്‍. എല്ലാ കളിക്കാരുടെയും മതവികാരം മാനിക്കണമെന്ന് ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയും വാറ്റ്ഫഡും തമ്മിലാണ് അടുത്ത മാസം എഫ്.എ കപ്പ് ഫൈനല്‍. മദ്യപിക്കാത്ത കളിക്കാരുടെ വികാരം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. 
ചില കളിക്കാര്‍ മതബോധനമനുസരിച്ച് മദ്യപിക്കാറില്ലെന്നും മറ്റു ചില കളിക്കാര്‍ മദ്യപിക്കാന്‍ പ്രായമാവാത്തവരുമാണെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എഫ്.എ പത്രക്കുറിപ്പില്‍ അറിയിച്ചു. അതിനാല്‍ ഈ വര്‍ഷത്തെ എഫ്.എ കപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന എല്ലാ ടൂര്‍ണമെന്റുകളുടെ ഫൈനലിലും ഇനി ആല്‍ക്കഹോള്‍ രഹിത ഷാമ്പെയ്‌നേ നല്‍കൂ. എല്ലാ കളിക്കാരുടെയും സമുദായങ്ങളുടെയും വികാരം മാനിക്കേണ്ടതുണ്ടെന്ന് എഫ്.എ പറഞ്ഞു. 

Latest News