Sunday , May   19, 2019
Sunday , May   19, 2019

സയ്‌ന വിയര്‍ത്തു, സിന്ധു കുതിച്ചു

വുഹാന്‍ - ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം സമീര്‍ വര്‍മയും വനിതാ പ്രതീക്ഷകളായ സയ്‌ന നേവാളും പി.വി. സിന്ധുവും ആദ്യ റൗണ്ട് പിന്നിട്ടു. എന്നാല്‍ പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്തായി. ശ്രീകാന്തിനെ ഇന്തോനേഷ്യയുടെ ഷെസാര്‍ റുസ്റ്റാവിറ്റൊ നേരിട്ടുള്ള സെറ്റുകളില്‍ കെട്ടുകെട്ടിച്ചു (16-21, 20-22). 
ലോക പതിമൂന്നാം നമ്പര്‍ ജപ്പാന്റെ സയാക തകഹാഷിയെ 21-14, 21-7 ന് സിന്ധു തകര്‍ത്തുവിട്ടു. അതേസമയം സയ്‌നക്ക് ചൈനയുടെ ഹാന്‍ യൂവില്‍ നിന്ന് അതിശക്തമായ വെല്ലുവിളി നേരിടേണ്ടി വന്നു. ആദ്യ ഗെയിം ചൈനക്കാരി 21-12 ന് ജയിച്ചു. എന്നാല്‍ അടുത്ത രണ്ടു ഗെയിമികള്‍ 21-11, 21-17 ന് ജയിച്ച സയ്‌ന പ്രി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം യൂവിനോട് സയ്‌ന നേരിട്ടുള്ള സെറ്റുകളില്‍ തോറ്റിരുന്നു. 
 

Latest News