Sunday , May   19, 2019
Sunday , May   19, 2019

ഗ്രാന്റ്സ്ലാം ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം

കുന്‍മിംഗ് (ചൈന) - ലോക വനിതാ ടെന്നിസ് റാങ്കിംഗില്‍ 178 ാം റാങ്കുകാരിയായ അങ്കിത റയ്‌ന കുന്‍മിംഗ് ഓപണ്‍ ടെന്നിസില്‍ കരിയറിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കി. ആദ്യ റൗണ്ടില്‍ മുന്‍ യു.എസ് ഓപണ്‍ ചാമ്പ്യന്‍ സാമന്ത സ്‌ട്രോസുറിനെ ഇന്ത്യന്‍ താരം 7-5, 2-6, 6-5 ന് തോല്‍പിച്ചു. മൂന്നു മണിക്കൂറോളം മത്സരം നീണ്ടു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമാണ് അങ്കിത.