Saturday , May   25, 2019
Saturday , May   25, 2019

മാറി നിൽക്ക് അങ്ങോട്ട്; മുഖ്യമന്ത്രിയുടെ ക്ഷോഭം വീണ്ടും

കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പോളിംഗ് ശതമാനം ഉയർന്നതിന്റെ പ്രതികരണം തേടിയ 
മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷോഭം. ചോദ്യത്തിന് മറുപടി നൽകാൻ തയാറാകാത്ത മുഖ്യമന്ത്രി 'മാറി നിൽക്ക് അങ്ങോട്ട്' എന്ന് പറഞ്ഞു ഒന്നും പ്രതികരിക്കാതെ മടങ്ങി. എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടാൻ തുടങ്ങുന്നതിനിടെയായിരുന്നു സംഭവം. 
കണ്ണൂരിൽ വോട്ടു ചെയ്ത ശേഷം ചൊവ്വാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി എറണാകുളത്തെത്തിയത്. തുടർന്ന് ഗസ്റ്റ് ഹൗസിൽ തങ്ങിയ മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനിടെയാണ് പ്രതികരണം തേടി മാധ്യമപ്രവർത്തകർ എത്തിയത്. നേരത്തെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വാർത്തയായിരുന്നു.
 

Latest News