Sunday , May   26, 2019
Sunday , May   26, 2019

തൃശൂരില്‍ ബൈക്ക് യാത്രികരെ ടിപ്പറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

തൃശൂര്‍- മുണ്ടൂരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ ടിപ്പര്‍ ലോറിയിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് പിന്നിലെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കു മാറ്റി. പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തിവരികയാണ്.
 

Latest News