Sunday , May   26, 2019
Sunday , May   26, 2019

ഏഷ്യന്‍ വോളി: ചെന്നൈ ക്വാര്‍ട്ടറില്‍

തായ്‌വാന്‍ - പ്രഥമ പ്രൊ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ ചെന്നൈ സ്പാര്‍ടന്‍സ് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രൊ വോളി ചാമ്പ്യന്മാരെന്ന നിലയിലാണ് അവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയത്. 
ആദ്യ കളിയില്‍ കസാഖിസ്ഥാനിലെ ടി.എന്‍.സി കാസ്‌ക്രോം ക്ലബ്ബിനോട് തോറ്റ ശേഷം തായ്‌ലന്റിലെയും ഖത്തറിലെയും ഓസ്‌ട്രേലിയയിലെയും തായ്‌വാനിലെയും മുന്‍നിര ക്ലബ്ബുകളെ തോല്‍പിച്ചാണ് ചെന്നൈ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചത്. വിയ്റ്റ്‌നാമിലെ ടി.പി എച്ച്.സി.എം ക്ലബ്ബിനെയാണ് ക്വാര്‍ട്ടറില്‍ നേരിടുക. മലയാളി താരം ജെറോം വിനീതിന്റെ അത്യുജ്വല പ്രകടനമാണ് ടീമിന്റെ കരുത്ത്. റൂഡി വെര്‍ഹോഫ്, റുസ്‌ലാന്‍സ് സോറോകിന്‍സ് എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. റുസ്‌ലാന്‍സ് 2016 ലെ ഒളിംപിക്‌സില്‍ കാനഡയെ പ്രതിനിധീകരിച്ചിരുന്നു. ജെറോം വിനീതാണ് ടീമിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് റുസ്‌ലാന്‍സ് പറഞ്ഞു. 

Latest News