Sunday , May   26, 2019
Sunday , May   26, 2019

ഐ.പി.എല്‍ ഫൈനല്‍ വേദിയില്‍ കനത്ത കാറ്റ്

ഹൈദരാബാദ് - മെയ് 12 ന് ഐ.പി.എല്ലിന്റെ ഫൈനല്‍ അരങ്ങേറേണ്ട രാജീവ്ഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ കനത്ത കാറ്റ് നാശം വിതച്ചു. സ്റ്റേഡിയത്തിലുയര്‍ത്തിയ കൂറ്റന്‍ തുണിപ്പന്തല്‍ കാറ്റില്‍ നിലംപതിച്ചു. പന്തല്‍ പുനഃസ്ഥാപിക്കുകയോ ഇല്ലെങ്കില്‍ അവശേഷിച്ച പന്തല്‍ ഇളക്കിമാറ്റുകയോ വേണം. സ്‌റ്റേഡിയത്തിലെ ഫഌ്‌ലൈറ്റിനും പ്രശ്‌നമുണ്ട്. 
2013 ല്‍ സ്റ്റേഡിയത്തില്‍ ഫഌ്‌ലൈറ്റ് പ്രശ്‌നമുണ്ടായപ്പോള്‍ പന്തലിനു താഴെയായി 32 ലക്ഷം രൂപ ചെലവില്‍ താല്‍ക്കാലിക ഫഌ്‌ലൈറ്റ് സംവിധാനമൊരുക്കിയിരുന്നു. പന്തല്‍ കാരണം ഫഌ്‌ലൈറ്റ് ടവറുകള്‍ മറഞ്ഞതു കാരണമായിരുന്നു ഇത്. 
2011 ലാണ് തുണിപ്പന്തലിന് കരാറൊപ്പിട്ടത്. അതിന് ഇന്‍ഷുറന്‍സുണ്ടോയെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനു പോലും വ്യക്തതയില്ല. ഏപ്രില്‍ 29 നാണ് ഈ ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അവസാന മത്സരം, കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ. അതിനു ശേഷം മെയ് 12 ലെ ഫൈനലാണ്. ഈ ഇടവേളയില്‍ വേണം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ മൂന്ന് ഗാലറികള്‍ കോര്‍പറേഷന്‍ അടച്ചിട്ടതിനാലാണ് അവിടെ നിന്ന് ഫൈനല്‍ മാറ്റിയത്. അത്തരമൊരു സാഹചര്യം ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാവും ഹൈദരാബാദ്. 



 

Latest News