Sunday , May   26, 2019
Sunday , May   26, 2019

വോട്ടിംഗ് സമയം കഴിഞ്ഞും  കാവ്യാ മാധവന്‍ ക്യൂവില്‍ 

കൊച്ചി- സംസ്ഥാനത്ത് വോട്ടെടുപ്പ് സമയം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിംഗ് തുടര്‍ന്നു. ആറ് മണിക്ക് മുന്‍പ് ക്യൂവിലുള്ള എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇതനുസരിച്ച് എല്ലാവര്‍ക്കും സ്ലിപ്പ് നല്‍കിയിട്ടുണ്ട്.
എറണാകുളത്ത് വെണ്ണല ഹൈസ്‌കൂള്‍ ബൂത്തില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും വോട്ട് ചെയ്യാന്‍ കാത്തിരിക്കുകയാണ്. നടി കാവ്യാ മാധവനും വരിയില്‍ കാത്ത് നില്‍ക്കുകയാണ്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് വോട്ടെടുപ്പ് ഇത്ര വൈകാന്‍ കാരണം എന്നാണ് നാട്ടുകാരുടെ പരാതി.
വോട്ടിംഗ് യന്ത്രങ്ങളിലുണ്ടായ വ്യാപക ക്രമക്കേട് പോളിംഗിനെ തടസപ്പെടുത്തിയെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും വോട്ടവകാശം വിനിയോഗിക്കാന്‍ കഴിഞ്ഞത്. ഇടുക്കി കോട്ടയം തുടങ്ങിയ മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 2004 ലെ പോളിംഗ് ശതമാനത്തിന് സമാനമായ അവസ്ഥയിലാണ്. പത്തനംതിട്ട മണ്ഡലങ്ങളിലെ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം അഞ്ച് മണിക്ക് മുന്‍പ് തന്നെ മറികടന്നിരുന്നു.

Latest News