Sunday , May   19, 2019
Sunday , May   19, 2019

ആൺ അഹന്തയുടെ മേൽക്കോയ്മ

ആറു പതിറ്റാണ്ടിനിടെ കേരളം കണ്ടത് എട്ട് വനിതാ മന്ത്രിമാരെ മാത്രം. ഇവിടെ സ്ത്രീകൾ ഇല്ലാഞ്ഞിട്ടല്ല. അവളെ വെറും ഉടലാക്കി ചുരുക്കുകയാണിവിടെ. നിയമ സഭയിലേക്കും പാർലമെന്റിലേക്കും സ്ത്രീകൾക്കായി വാതിലുകൾ തുറക്കാത്തപക്ഷം നവോത്ഥാനവും വനിതാ മതിലും വ്യർത്ഥമാവുകയാണ്. തുല്യ പ്രാതിനിധ്യം റദ്ദു ചെയ്യുകയാണ്. 

പത്തു കൊല്ലം കൂടുമ്പോൾ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം എന്ന്. സ്ത്രീ വിരുദ്ധതയെക്കാൾ സ്ത്രീകളുടെ അധികാരത്തോടുള്ള വിരോധം. അത് കൊണ്ട് തന്നെ പ്രബുദ്ധ കേരളത്തിൽ സ്ത്രീ പ്രാതിനിധ്യം പറയുമെങ്കിലും അത്തരം മണ്ടത്തരമൊന്നും ഒരു പാർട്ടിയും ചെയ്യാറില്ല. 
വിദ്യാഭ്യാസവും പ്രബുദ്ധതയുമൊക്കെ തൊലിപ്പുറത്തേ ഉള്ളു. അകത്ത് തികഞ്ഞ സ്ത്രീ വിരുദ്ധതയാണ്. അയ്യോ തെറ്റി. അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുന്ന സ്ത്രീകളോട് എന്ത് സ്ത്രീ വിരുദ്ധതയാണുള്ളത്? മുദ്രാവാക്യം വിളിക്കാൻ പറയുമ്പോൾ വിളിക്കുന്നവളും നാമം ജപിക്കാൻ പറയുമ്പോൾ ജപിക്കുന്നവളുമായ സ്ത്രീകളോട് എന്ത് വിരുദ്ധത..? ഉച്ചത്തിൽ സംസാരിക്കാത്തവരും, ചോദ്യങ്ങൾ ചോദിക്കാത്തവരും, ചോദിക്കാതെ അഭിപ്രായങ്ങൾ പറയാത്തവരും, അവകാശങ്ങളെ പറ്റി ഓർമിക്കാത്തവരുമായ സ്ത്രീകൾ എന്നും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അടക്കവും ഒതുക്കവുമില്ലാത്ത, സർവംസഹകളല്ലാത്ത, ആവശ്യമില്ലാത്തിടത്ത് അഭിപ്രായം പറയുന്ന പെണ്ണുങ്ങൾക്ക് മാത്രമേ പ്രതിസന്ധിയുള്ളു. അധികാര രാഷ്ട്രീയത്തിന്റെ പുറം അരികുകളിലേക്ക് സ്ത്രീകൾ ഒതുക്കപ്പെടുന്നു.  കുറേ സ്ത്രീകൾ അധികാരത്തിലെത്തിയതുകൊണ്ട് ഇന്ത്യയിൽ എന്ത് മാറ്റമാണ് ഉണ്ടാകാൻ പോകുന്നത് എന്ന് ചോദിക്കുന്നവരുണ്ടാകാം. ശബരിമലയിൽ കുറേ സ്ത്രീകൾ കയറിയതു കൊണ്ട് എന്തു മാറ്റമാണ് ഉണ്ടാകാൻ പോകുന്നത് എന്ന ചോദ്യം പോലെയാണ് അത്. ഇത് രണ്ടും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുൽപാദന ശേഷിയുള്ള സ്ത്രീയുടെ ശരീരം അശുദ്ധമാണ് എന്നതാണ് മല കയറാൻ അവൾക്കുള്ള അയോഗ്യതയായി കൽപ്പിക്കപ്പെടുന്നത്. അതു വഴി അവൾ ദേവന്റേയും വിശ്വാസികളുടെയും ബ്രഹ്മചര്യം നഷ്ടപ്പെടുത്തുന്നു എന്നാണ് അതിന്റെ വ്യാഖ്യാനം. അതായത്, സ്ത്രീ നേരിടുന്ന എല്ലാ അതിക്രമങ്ങളുടെയും കാരണം അവളുടെ തന്നെ ശരീരമാണ് എന്ന് വ്യംഗ്യം.  
ആറു പതിറ്റാണ്ടിനിടെ കേരളം കണ്ടത് എട്ട് വനിതാ മന്ത്രിമാരെ മാത്രം. ഇവിടെ സ്ത്രീകൾ ഇല്ലാഞ്ഞിട്ടല്ല. അവളെ വെറും ഉടലാക്കി ചുരുക്കുകയാണിവിടെ. നിയമ സഭയിലേക്കും പാർലമെന്റിലേക്കും സ്ത്രീകൾക്കായി വാതിലുകൾ തുറക്കാത്ത പക്ഷം നവോത്ഥാനവും വനിതാ മതിലും വ്യർത്ഥമാവുകയാണ്. തുല്യ പ്രാതിനിധ്യം റദ്ദു ചെയ്യുകയാണ്. ആൺ അഹന്തയുടെ മേൽക്കോയ്മ. അത് കൊണ്ട് സ്ത്രീ പ്രാതിനിധ്യത്തിനു വേണ്ടി ആണുങ്ങൾ പോയി പെറ്റിക്കോട്ടും വളയുമിട്ട് പാർലമെന്ററിലേക്കും നിയമസഭയിലേക്കും പോകുന്നതായിരിക്കും ഇനി നല്ലത്. 
 

Latest News