Sunday , May   19, 2019
Sunday , May   19, 2019

കണ്ണൂരിലെ ഓട്ടോറിക്ഷയില്‍ ബോംബുകള്‍ 

കണ്ണൂര്‍- കണ്ണൂര്‍ എടക്കാട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി. എടക്കാട് യുപി സ്‌കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് രണ്ടു ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തിയത്.
ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്.