Sunday , May   19, 2019
Sunday , May   19, 2019

യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന് ശിലയിട്ടു- Video

അബുദബി- യുഎഇയിലെ പ്രഥമ ഹിന്ദു ക്ഷേത്ര നിര്‍മ്മാണത്തിനു തുടക്കം കുറിച്ച് ശിലയിട്ടു. ക്ഷേത്രം നിര്‍മ്മിക്കുന്ന ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ആത്മീയ നേതാവ് മഹന്ത് സ്വാമി മാഹാരാജിന്റെ നേതൃത്വത്തിലാണ് 'ശിലാന്യാസ് വിധി' ചടങ്ങുകള്‍ നടന്നത്. ദുബായ് ഹൈവേയിലെ അബു മുറൈഖയിലാണ് ശിലാസ്ഥാപനം നടന്നത്. ഇന്ത്യയില്‍ നിന്നെത്തിയ 50 പുരോഹിതരും പങ്കെടുത്തു. ചടങ്ങ് വീക്ഷിക്കാന്‍ നൂറു കണക്കിന് വിശ്വാസികളും എത്തിയിരുന്നു. യുഎഇയിലെ പ്രമുഖ്യ ഇന്ത്യന്‍ വ്യവസായി ബി.ആ്ര്‍ ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബാപ്‌സ് ഹിന്ദു മന്ദിര്‍ കമ്മിറ്റിയാണ് ക്ഷേത്ര നടത്തിപ്പ്.

അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യത്തെ പരമ്പരാഗത രീതിയിലുള്ള ഹിന്ദു ക്ഷേത്രമായിരിക്കും ഇത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശില്‍പ്പങ്ങളും കല്ലുകളും കൊത്തിമിനുക്കിയെടുക്കുന്ന ജോലി പ്രമുഖ ശില്‍പികളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്നു വരികയാണ്. രാജസ്ഥാനില്‍ നിന്നുള്ള മാര്‍ബിളും ചെങ്കല്ലും ഉപയോഗിച്ചാണ് നിര്‍മാണം. ഇവയുടെ മിനുക്കു പണികള്‍ പൂര്‍ത്തിയായല്‍ അബുദബിയിലെത്തിക്കും.