Sunday , May   19, 2019
Sunday , May   19, 2019

രഹാനെയുടെ തൊപ്പി തെറിച്ചു, സ്മിത്ത് രാജസ്ഥാന്‍ നായകന്‍

ജയ്പൂര്‍ - രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് അജിന്‍ക്യ രഹാനെയെ നീക്കി. പകരം സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് അവസാന സ്ഥാനത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പമാണ്. കഴിഞ്ഞ സീസണില്‍ രഹാനെയുടെ കീഴില്‍ ടീം പ്ലേഓഫിലെത്തിയിരുന്നുവെന്നും എന്നാല്‍ ഇത്തവണ മാറ്റം അനിവാര്യമായിരിക്കുകയാണെന്നും ഫ്രാഞ്ചൈസി അറിയിച്ചു. 
രഹാനെയുടെ കീഴില്‍ ഈ സീസണില്‍ രണ്ടു മത്സരം മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്നാണ് സ്മിത്തിന് രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടത്. ഈ വര്‍ഷം സ്മിത്ത് ഫോമിലല്ല. സ്മിത്ത് മെയ് ഒന്നോടെ ഓസ്‌ട്രേലിയന്‍ ലോകകപ്പ് ക്യാമ്പില്‍ ചേരുകയും ചെയ്യും. രാജസ്ഥാന് ഓപണര്‍ ജോസ് ബട്‌ലറെയും നഷ്ടപ്പെട്ടു. ഭാര്യയുടെ പ്രസവമടുത്തതോടെ ബട്‌ലര്‍ ഇംഗ്ലണ്ടിലേക്കു മടങ്ങി