Sunday , May   19, 2019
Sunday , May   19, 2019

രാഹുൽ  അങ്കമാലിയിലെ പ്രധാനമന്ത്രി; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്്‌പെൻഷൻ

കൊച്ചി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട എസ്.ഐക്ക് സസ്‌പെൻഷൻ. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ സുദർശൻ നായരെയാണ് സസ്‌പെൻഡ് ചെയ്തത്. രാഹുൽ അങ്കമാലിയിലെ പ്രധാനമന്ത്രിയാണെന്നായിരുന്നു ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. രാഹുലിന് പുറമെ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും ഇയാൾ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചിരുന്നു. സുദർശൻ നായർക്കെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സുൽത്താൻബത്തേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. രാജേന്ദ്രനെ നേരത്തെ സസ്്‌പെന്റ് ചെയ്തിരുന്നു. ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സർക്കാർ ഉദ്യോഗസ്ഥൻ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമാണ്.
 

Latest News